മംഗളൂറു: (www.kasargodvartha.com) മാണ്ട്യ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഓഫീസറുടെ ചുമതല സബ് ഇന്‍സ്‌പെക്ടര്‍ കെ വെങ്കടേശ് കൈമാറിയത് മകള്‍ കെ വി വര്‍ഷയ്ക്ക്. ഇരുവര്‍ക്കും ഒരുമിച്ച് സല്യൂട് അടിച്ച് പൊലീസുകാര്‍ സന്തോഷം പങ്കിട്ടു.
മാണ്ട്യ ജില്ല പൊലീസ് സൂപ്രണ്ട് ഓഫീസിലേക്ക് സ്ഥലം മാറ്റം ലഭിച്ച് പോവുകയാണ് വെങ്കടേശ്. 2020-21 ബാച്ച് സബ് ഇന്‍സ്‌പെക്ടറായ വര്‍ഷയുടെ ആദ്യ നിയമനമാണിത്. തുമകൂറു ഹുളിയൂര്‍ദുര്‍ഗ സ്വദേശിയായ വെങ്കിടേശ് 16 വര്‍ഷം ഇന്‍ഡ്യന്‍ പട്ടാളത്തിലെ സേവന ശേഷം 2010 ലാണ് കര്‍ണാടക പൊലീസില്‍ ചേര്‍ന്നത്.
വര്‍ഷയ്ക്ക് സാമ്പത്തിക ശാസ്ത്രത്തില്‍ പിജിയുണ്ട്. മകള്‍ വളരെ അധ്വാനിച്ചാണ് എസ്‌ഐ പരീക്ഷയും പരിശീലനവും കടന്നതെന്ന് വെങ്കിടേശ് പറഞ്ഞു. മനസ് നിറഞ്ഞ നിമിഷമാണിത്.
അച്ഛനെപ്പോലെയാവാന്‍ കൊതിച്ച പെണ്ണാണ് ഞാന്‍. ഈ മുഹൂര്‍ത്തം എനിക്ക് കാക്കിക്കുള്ളിലെ കോരിത്തരിപ്പാണെന്ന് വര്‍ഷ പറഞ്ഞു.
Keywords: Mangalore, News, National, Police, Father, Daughter, Mandya, Watershed moment as PSI dad passes baton to daughter in Mandya.