മഴക്കാലത്ത് ദേശീയ പാത നിര്‍മാണ പ്രവൃത്തികള്‍ ഏറെ ചെയ്യാനാവില്ല. വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാവുകയും ചെയ്യും. ഇതോടെ ദുരിതം ഇനിയും ഏറെ വര്‍ധിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ റോഡിന്റെ മറ്റുഭാഗത്തേക്ക് പെട്ടെന്ന് തിരിക്കുന്നത് മൂലം വാഹനങ്ങള്‍ പരസ്പരം കൂട്ടിമുട്ടുന്നതായും ഇത് ചെറിയ വാക് തര്‍ക്കങ്ങള്‍ക്ക് വഴിവെക്കുന്നതായും പരാതിയുണ്ട്. ഓവുചാല്‍ നിര്‍മാണം പൂര്‍ത്തിയാകാത്തതും ദുരിതം വര്‍ധിപ്പിച്ചു. പലയിടങ്ങളിലും മുമ്പുണ്ടായിരുന്ന ഓവുചാലുകള്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ വെള്ളം സമീപ പ്രദേശങ്ങളിലേക്ക് കയറുകയും ചെയ്തു.
ദേശീയ പാതയ്ക്ക് ഇരുവശത്തുമുള്ള കുടുംബങ്ങളെയും വെള്ളക്കെട്ട് ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പുതിയ റോഡിനായി ഉയരം കൂട്ടിയ സ്ഥലങ്ങളില്‍ മണ്‍കൂനകളില്‍ നിന്നും കനത്ത മഴയില്‍ മണ്ണ് റോഡിലേക്കും സമീപത്തെ വഴികളിലേക്കും ഒലിച്ചിറങ്ങുകയാണ്. ഇതുമൂലം വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ നടന്നുപോകാന്‍ തന്നെ പ്രയാസപ്പെടുകയാണ്. കാല്‍നട യാത്രക്കാര്‍ക്ക് ചെളിവെള്ളം നീന്തിക്കയറേണ്ട അവസ്ഥയാണ്. അശാസ്ത്രീയമായ രീതിയിലുള്ള ദേശീയ പാത നിര്‍മാണ പ്രവൃത്തികള്‍ ദുരിതം വര്‍ധിപ്പിച്ചതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. ആദ്യ മഴയില്‍ തന്നെ ഇത്രയും കനത്ത വെള്ളക്കെട്ട് ആണെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ സ്ഥിതി എന്താവുമെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്.
Keywords: NH Work, Monsoon Rain, Traffic Problems, Kerala News, Kasaragod News, National Highway, Rain, Rain in Kasaragod, Water logged at construction sites on National Highway.
< !- START disable copy paste -->