വെള്ളരിക്കുണ്ട്: (www.kasargodvartha.com) ബളാല്‍ മരുതോത്ത് തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. മരുതോത്തെ താമരത്ത് വീട്ടില്‍ നാരായണന്‍ (54)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
വീടിനടുത്ത് ഓട ശേഖരിക്കാന്‍ പോയതായിരുന്നു നാരായണന്‍. ഓടക്കാടിനടിയില്‍ ഉണ്ടായിരുന്ന പെരുന്തേന്‍ ഈച്ചയാണ് നാരായണനെ ആക്രമിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഗുരുതാരാവസ്ഥയിലായ നാരായണനെ നാട്ടുകാര്‍ പൂടംകല്ലിലെ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ഞായറാഴ്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: നാരായണി. മക്കള്‍: നിഷ, ജിഷ. മരുമക്കള്‍: കുമാരന്‍, സുനി.
Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Vellarikundu, Elderly Man, Died, Bee Attack, Hospital, Vellarikundu: Elderly man died in bee attack.