Join Whatsapp Group. Join now!
Aster MIMS 25/06/2023

Traffic Jam | പള്ളിക്കര റെയിൽവേ ഗേറ്റിൽ വാഹനമിടിച്ചു; ഗേറ്റ് തുറക്കാനായില്ല; മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം സ്‌തംഭിച്ചു; പുതിയപാലത്തിലൂടെ വാഹനങ്ങൾ കടന്നുപോയതോടെ സംഘർഷാവസ്ഥ

പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി Nileshwaram, Pallikkara railway flyover, കാസറഗോഡ് വാർത്തകൾ
നീലേശ്വരം: (www.kasargodvartha.com) പള്ളിക്കര റെയില്‍വേ ഗേറ്റിൽ വാഹനമിടിച്ചതിനെ തുടർന്ന് ഏറെനേരം ഗേറ്റ് തുറക്കാനായില്ല. ഇതോടെ മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം സ്‌തംഭിച്ചു. ചൊവ്വാഴ്ച രാവിലെ 7.50ന് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് കടന്നുപോകാൻ ഗേറ്റ് അടക്കുന്നതിനിടെയായിരുന്നു സംഭവം. ഈ സമയത്ത് കണ്ണൂർ ഭാഗത്ത് നിന്ന് വന്ന ഗുഡ്‌സ് പികപ് വാൻ റെയിൽവേ ഗേറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗേറ്റ് തുറക്കാനാവാതെ കുടുങ്ങിയതാണ് യാത്രക്കാര്‍ക്കു ദുരിതമായത്.
 
Kasaragod, Kerala, News, Pallikkara, Neeleshwaram, Railway Gate, Vehicle, Accident, Vehicle hit Pallikkara railway gate; Traffic at standstill.

വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാതെ വന്നതോടെ പുതിയ മേൽപാലത്തിലൂടെ ഗതാഗതം നടത്താൻ ആരംഭിച്ചു. ഇതോടെ ദേശീയപാത അധികൃതർ രംഗത്തെത്തുകയും ഫിറ്റ്‌നസ് ടെസ്റ്റ് ഇല്ലാത്തത് കൊണ്ട് പാലത്തിലൂടെയുള്ള ഗതാഗതംപാടില്ലെന്നും അറിയിച്ചു. ഇതിനെ ചൊല്ലി വാഹന ഉടമകളും പ്രദേശവാസികളും ദേശീയപാത അധികൃതരും തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തു. പിന്നീട് നീലേശ്വരം പൊലീസെത്തി വാഹനങ്ങൾ വഴി തിരിച്ച് വിട്ട് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
 
Kasaragod, Kerala, News, Pallikkara, Neeleshwaram, Railway Gate, Vehicle, Accident, Vehicle hit Pallikkara railway gate; Traffic at standstill

Keywords: Kasaragod, Kerala, News, Pallikkara, Neeleshwaram, Railway Gate, Vehicle, Accident, Vehicle hit Pallikkara railway gate; Traffic at standstill.
< !- START disable copy paste -->

Post a Comment