Join Whatsapp Group. Join now!
Aster MIMS 25/06/2023

Appointment | ഡോ. ശെയ്ഖ് ദര്‍വേശ് സാഹിബ് പൊലീസ് മേധാവി; വി വേണു ചീഫ് സെക്രടറി; തലപ്പത്ത് പുതിയ മുഖങ്ങൾ; തീരുമാനമായത് മന്ത്രിസഭ യോഗത്തില്‍

വിപി ജോയിയും അനിൽകാന്തും വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം V Venu, Sheikh Darvesh Saheb, Police Chief, കേരള വാർത്തകൾ, Malayalam News
തിരുവനന്തപുരം: (www.kasargodvartha.com) ഡോ. വി വേണു പുതിയ ചീഫ് സെക്രടറിയും ഡോ. ശെയ്ഖ് ദര്‍വേശ് സാഹിബ് ഡിജിപിയുമാകും. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈ മാസം അവസാനം നിലവിലെ ചീഫ് സെക്രടറി വിപി ജോയിയും പൊലീസ് മേധാവി അനിൽകാന്തും വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

News, Kerala, Thiruvananthapuram, V Venu, Sheikh Darvesh Saheb, Police Chief, V Venu appointed as new Chief Secretary; Sheikh Darvesh Saheb is new Police Chief.

ആന്ധ്രപ്രദേശ് സ്വദേശിയും 1990 ബാചിലെ ഐപിഎസ് ഓഫീസറുമായ ഡോ. ശെയ്ഖ് ദര്‍വേശ് സാഹിബ് നിലവില്‍ ഫയര്‍ ആൻഡ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജെനറലാണ്. കേരള കേഡറില്‍ എ എസ് പിയായി നെടുമങ്ങാട് ആണ് അദ്ദേഹം സർവീസ് ആരംഭിച്ചത്. വയനാട്, കാസർകോട്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ് പിയായും എം എസ് പി, കെ എ പി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടൻറ് ആയും സേവനമനുഷ്ഠിച്ചു.

News, Kerala, Thiruvananthapuram, V Venu, Sheikh Darvesh Saheb, Police Chief, V Venu appointed as new Chief Secretary; Sheikh Darvesh Saheb is new Police Chief.

ഗവര്‍ണറുടെ എ ഡി സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്‍റെ ഭാഗമായി കൊസോവയിലും പ്രവർത്തിച്ചിട്ടുണ്ട്. എസ് പി റാങ്കില്‍ കൊച്ചി സിറ്റി പൊലീസ് കമീഷണറുമായിരുന്നു. എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പൊലീസ് അകാഡമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

അമേരിക്കയില്‍ നിന്ന് ഉള്‍പെടെ നിരവധി പരിശീലനം നേടിയിട്ടുണ്ട്. കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം തുടര്‍ന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റും ഫിനാന്‍സില്‍ എംബിഎയും നേടി. വിശിഷ്ടസേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007 ല്‍ ഇൻഡ്യൻ പൊലീസ് മെഡലും ലഭിച്ചു. ഫരീദാ ഫാത്വിമയാണ് ഭാര്യ. മക്കൾ: ഫറാസ് മുഹമ്മദ്, ഡോ. ആഇശ ആലിയ. മരുമകന്‍: മുഹമ്മദ് ഇഫ്തിഖാർ.

നിലവില്‍ അഡീഷണല്‍ ചീഫ് സെക്രടറിയായ വി വേണു 1990 ബാച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. പാലാ സബ് കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ സെക്രടറിയായിരുന്നു. കേരള ട്രാവൽ മാർട്, ഉത്തരവാദിത്ത ടൂറിസം എന്നിവ തുടങ്ങിയത് വി വേണുവാണ്. കണ്ണൂർ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സ്പെഷ്യൽ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ആഭ്യന്തര പരിസ്ഥിതി വകുപ്പുകളുടെ സെക്രടറിയാണ്.

Keywords: News, Kerala, Thiruvananthapuram, V Venu, Sheikh Darvesh Saheb, Police Chief, V Venu appointed as new Chief Secretary; Sheikh Darvesh Saheb is new Police Chief.
< !- START disable copy paste -->

Post a Comment