city-gold-ad-for-blogger

Attacked | പൊലീസ് സംഘം ഓടോറിക്ഷയില്‍ വന്ന് മണല്‍കടത്ത് സംഘാങ്ങളെ പിടികൂടി; പിന്നാലെ വൈരാഗ്യത്തിൽ അജ്ഞാതർ വാഹനം കത്തിച്ചതായി പരാതി

ഉപ്പള: (www.kasargodvartha.com) ഓടോറിക്ഷയില്‍ വന്ന് മണല്‍കടത്ത് സംഘങ്ങളെ പൊലീസ് പിടികൂടിയതിന് പിന്നാലെ ഈ ഓടോറിക്ഷ അജ്ഞാതർ കത്തിച്ചതായി പരാതി. ഉപ്പള മൂസോടിയിലെ ഇസ്മഈലിന്റെ ഓടോ റിക്ഷയാണ് ഇരുളിന്റെ മറവില്‍ വീട്ടുമുറ്റത്തുവെച്ച് അജ്ഞാതര്‍ കത്തിച്ചത്.
    
Attacked | പൊലീസ് സംഘം ഓടോറിക്ഷയില്‍ വന്ന് മണല്‍കടത്ത് സംഘാങ്ങളെ പിടികൂടി; പിന്നാലെ വൈരാഗ്യത്തിൽ അജ്ഞാതർ വാഹനം കത്തിച്ചതായി പരാതി

തീവെപ്പിന് പിന്നില്‍ മണല്‍ മാഫിയയാണെന്ന് വ്യക്തമായതായി പരാതിക്കാരന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ഇസ്മഈലിന്റെ ഓടോറിക്ഷയില്‍ വന്ന പൊലീസ് മണല്‍കടത്തുകാരായ രണ്ടുപേരെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ഓടോറിക്ഷ തീവെപ്പിന് പിന്നിലെന്ന് വീട്ടുകാരും പ്രദേശവാസികളും പറഞ്ഞു.

നാടിന് തന്നെ ഭീഷണിയായി മാറിയ മണല്‍മാഫിയ സംഘങ്ങളെ അടിച്ചമര്‍ത്താന്‍ പൊലീസ് കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
   
Attacked | പൊലീസ് സംഘം ഓടോറിക്ഷയില്‍ വന്ന് മണല്‍കടത്ത് സംഘാങ്ങളെ പിടികൂടി; പിന്നാലെ വൈരാഗ്യത്തിൽ അജ്ഞാതർ വാഹനം കത്തിച്ചതായി പരാതി

Keywords: Kerala News, Kasaragod News, Malayalam News, Uppala News, Crime News, Video, Smuggling, Sand Smuggling, Sand Smuggling in Uppala, Uppala: Sand smuggling gang set auto-rickshaw on fire. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia