Join Whatsapp Group. Join now!
Aster MIMS 25/06/2023

Missing | ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാന്‍ സഞ്ചാരികളുമായി പോയ മുങ്ങിക്കപ്പല്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

മുങ്ങിക്കപ്പലിലുള്ളത് 5 പേര്‍ Titanic, Tourist, Submersible Missing

വാഷിങ്ടണ്‍: (www.kasargodvartha.com) ടൈറ്റാനിക് കപ്പലിന്റെറ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ച് സഞ്ചാരികളുമായി പോയ ചെറു മുങ്ങിക്കപ്പല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായി. ഓഷ്യന്‍ ഗേറ്റ് എന്ന കംപനിയുടെ ഉടമസ്ഥതയിലുള്ള ചെറു മുങ്ങിക്കപ്പലിനെ കണ്ടെത്താന്‍ യുഎസ്, കനേഡിയന്‍ നാവികസേനയും സ്വകാര്യ ഏജെന്‍സികളും ഊര്‍ജിതമായ ശ്രമം തുടരുകയാണ്. 

912ല്‍ തകര്‍ന്ന കൂറ്റന്‍ യാത്രാക്കപ്പലായ ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ സമുദ്രനിരപ്പില്‍ നിന്ന് 3800 മീറ്റര്‍ താഴ്ചയിലാണുള്ളത്. ഇത് കാണാനാണ് ട്രകിന്റെ വലിപ്പമുള്ള മുങ്ങിക്കപ്പലില്‍ സഞ്ചാരികളെ കൊണ്ടുപോകാറുള്ളത്. ടൈറ്റാനിക് സന്ദര്‍ശനം ഉള്‍പ്പെടെയുള്ള എട്ട് ദിവസത്തെ സമുദ്ര സഞ്ചാരത്തിന് രണ്ട് കോടി രൂപയോളമാണ് (2,50,000 ഡോളര്‍) ഒരാളില്‍ നിന്ന് ഈടാക്കുന്നത്.

News, World, Top-Headlines, Titanic, Tourist, Missing,  Titanic tourist submersible goes missing with search under way.

ബ്രിടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ് (58) കാണാതായ കപ്പലില്‍ ഉണ്ടെന്ന് കുടുംബം അറിയിച്ചു. 72 മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജന്‍ മുങ്ങിക്കപ്പലിലുണ്ടെന്ന് ടൂര്‍ കംപനി ഓഷ്യാനിക് ഗേറ്റ് അറിയിച്ചിട്ടുണ്ട്. എയര്‍ക്രാഫ്റ്റുകളും മുങ്ങിക്കപ്പലുകളും സോണാര്‍ ഉപകരണങ്ങളും തിരച്ചലിന് ഉപയോഗിക്കുന്നുണ്ടെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

Keywords: News, World, Top-Headlines, Titanic, Tourist, Missing,  Titanic tourist submersible goes missing with search under way. 

Post a Comment