Join Whatsapp Group. Join now!
Aster MIMS 25/06/2023

Protest | പ്രവാസിയുടെ വീട്ടിലെ കവര്‍ച: പ്രതികളെ പിടികൂടാന്‍ വൈകുന്നതിനെതിരെ പൊലീസ് സ്റ്റേഷന് മുന്നില്‍ ഒറ്റയാള്‍ സമരവുമായി പൊതുപ്രവര്‍ത്തകന്‍

100 മിനുറ്റ് സത്യാഗ്രഹ സമരം Robbery, Kumbla, Kodiyamma, Police Investigation, Crime, കാസറഗോഡ് വാര്‍ത്തകള്‍
കുമ്പള: (www.kasargodvartha.com) കഴിഞ്ഞ ബുധനാഴ്ച പുലര്‍ചെ കുമ്പള കൊടിയമ്മ ഉജാറില്‍, ഖത്വറില്‍ ജോലി ചെയ്യുന്ന അബൂബകര്‍ ബത്തേരിയുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കാറും കവര്‍ന്ന സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതിനെതിരെ പൊതുപ്രവര്‍ത്തകന്‍ നടത്തിയ ഒറ്റയാള്‍ സമരം ശ്രദ്ധേയമായി. ഇബ്രാഹിം കൊടിയമ്മയാണ് കുമ്പള പൊലീസ് സ്റ്റേഷന് മുന്നില്‍ വേറിട്ട സമരം നടത്തിയത്.
       
Robbery, Kumbla, Kodiyamma, Police Investigation, Crime, Kerala News, Malayalam News, Protest, Theft case: Public activist's protest in front of police station.

മോഷണം നടന്നിട്ട് 100 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് ആയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 100 മിനിറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തിയത്. പ്രവാസിയുടെ ഭാര്യയും മകളും പേരക്കുട്ടികളും ഉറങ്ങിക്കിടന്ന സമയത്തായിരുന്നു മോഷണം നടന്നത്. മോഷ്ടാവ് നേരത്തേ തന്നെ അകത്ത് കയറി ഒളിച്ചതാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. അതിനിടെ മോഷണം പോയ കാര്‍ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിപ്പെട്ട കാടമനയില്‍ ബുധനാഴ്ച രാത്രിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.


സമരം നടത്തിയ ഇബ്രാഹിം കൊടിയമ്മയ്ക്ക് പിന്തുണയുമായി നിരവധി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. ഇതൊരു സൂചനാ സമരം മാത്രമാണെന്നും പ്രതികളെ പിടികൂടാന്‍ ഇനിയും വൈകിയാല്‍ പ്രദേശവാസികളെയും വിവിധ സന്നദ്ധ സംഘടനകളെയും രാഷ്ട്രീയ - സാമൂഹ്യ പ്രവര്‍ത്തകരെയും അണിനിരത്തി വന്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഇബ്രാഹിം കൊടിയമ്മ പറഞ്ഞു.
          
Robbery, Kumbla, Kodiyamma, Police Investigation, Crime, Kerala News, Malayalam News, Protest, Theft case: Public activist's protest in front of police station.

Keywords: Robbery, Kumbla, Kodiyamma, Police Investigation, Crime, Kerala News, Malayalam News, Protest, Theft case: Public activist's protest in front of police station.
< !- START disable copy paste -->

Post a Comment