എസ്എസ്എൽസി പാസായി ഉപരിപഠനത്തിന് അവസരമില്ലാതെ മലബാറിലെ പതിനായിരക്കണക്കിന് വിദ്യാർഥികൾ പുറത്ത് നിൽക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന കമിറ്റിയുടെ തീരുമാന പ്രകാരം മലബാറിലെ ജില്ലാ കലക്ട്രേറ്റുകൾക്ക് മുമ്പിൽ മുസ്ലിം ലീഗ് സമരം സംഘടിപ്പിച്ചത്. കാസർകോട് നടന്ന പ്രതിഷേധ സംഗവം മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ് അലി ഉദ്ഘാടനം ചെയ്തു. സെക്രടറി അബ്ദുർ റഹ്‌മാൻ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി എ. അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു.
എൻഎ നെല്ലിക്കുന്ന് എംഎൽഎ, വികെപി ഹമീദലി, പിഎം മുനീർ ഹാജി, കെഇഎ ബകർ, എഎം കടവത്ത്, അഡ്വ. എൻഎ ഖാലിദ്, ടിഎ മൂസ, വൺ ഫോർ അബ്ദുർ റഹ്‌മാൻ, എജിസി ബശീർ, എം അബ്ബാസ്, എബി ശാഫി, ടിസിഎ റഹ്‌മാൻ, കെ അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, അശ്റഫ് എടനീർ, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, ബശീർ വെള്ളിക്കോത്ത്, ടികെസി റഊഫ് ഹാജി, എകെ ആരിഫ്, ടിഎം ഇഖ്ബാൽ, കെബി മുഹമ്മദ് കുഞ്ഞി, സത്താർ വടക്കുമ്പാട്, ശരീഫ് കൊടവഞ്ചി, അസീസ് കളത്തൂർ, സഹീർ ആസിഫ്, ത്വാഹ തങ്ങൾ, സവാദ് അംഗടിമുഗർ, എ അഹ്‌മദ് ഹാജി, മുത്വലിബ് പാറക്കെട്ട്, മുംതാസ് സമീറ, ശാഹിന സലീം, എപി ഉമർ, സിഎ അബ്ദുല്ലക്കുഞ്ഞി, രാജു കൃഷ്ണൻ, ഖാദർ ഹാജി ചെങ്കള തുടങ്ങിയവർ പ്രസംഗിച്ചു.
Keywords: News, Kasaragod, Kerala, Politics, Muslim League, Plus One Admission, Malabar Education, Collectorate, The Muslim League organized a protest in front of the Collectorate.
< !- START disable copy paste -->