ഫോൺ കോൾ വിവരങ്ങൾ അറിയുന്നതിനാണ് ഫോൺ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടാം ഭർത്താവിനെതിരെ ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. രണ്ടാം ഭർത്താവിന്റെ പീഡനമാണ് മരണ കാരണമെന്നാണ് പറയുന്നത്. നേരത്തെ ഗൾഫിലായിരുന്ന തസ്‌ലീമ അടുത്തിടെയാണ് നാട്ടിൽ വന്നത്. ഇവർക്ക് 10 വയസ് പ്രായമുള്ള കുട്ടിയുണ്ട്.
മകളെ സഹോദരിയുടെ കൂടെ നിർത്തിയാണ് തസ്‌ലീമ ഗൾഫിൽ ജോലിക്ക് പോയിരുന്നത്. അവധി കഴിഞ്ഞ് വീണ്ടും മടങ്ങാനിരിക്കെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടോടെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ തസ്‌ലീമ ഒരു ബന്ധുവിനെ വിളിക്കുകയും താൻ നേരിടുന്ന പീഡങ്ങൾ വിവരിക്കുകയും ചെയ്‌തതായി സൂചനയുണ്ട്. പീഡന സഹിക്കാൻ വയ്യാതെ താൻ മരിക്കുമെന്ന് യുവതി പറഞ്ഞതായും വിവരമുണ്ട്.
രണ്ടാം ഭർത്താവിന് മറ്റൊരു ഭാര്യ കൂടിയുണ്ടെന്നും വിവാഹിതനായ കാര്യം മറച്ചുവെച്ചാണ് യുവതിയുമായി അടുപ്പം കൂടി രണ്ടാം വിവാഹം കഴിച്ചതെന്നും പറയുന്നു. മംഗ്ളുറു സ്വദേശിനിയായ യുവതി വർഷങ്ങളായി കാസർകോട് ഭാഗത്തായിരുന്നു താമസം. ഫോൺ കോൾ വിവരങ്ങൾ വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ ബന്ധുക്കളിൽ നിന്ന് അടക്കം മൊഴി രേഖപ്പെടുത്തുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.
Keywords: Bekal, Kasaragod, Kerala, Police, Investigation, Thaslima's Death: Mobile Phone Sent To Lab For Retrieving Data.