പിറന്നാൾ ദിനമായതിനാൽ ദീക്ഷിത് രാവിലെ തന്നെ വെനൂർ ക്ഷേത്രത്തിൽ പോയിരുന്നു. ട്രകിനെ മറികടക്കാനുള്ള ശ്രമത്തിനിടെ കെഎസ്ആർടിസി ബസ് ബൈകിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ദീക്ഷിതിനെ ബെൽത്തങ്ങാടി സർകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
ഒഡിലുവിൽ മുത്തച്ഛന്റെ വീട്ടിലാണ് ദീക്ഷിത് താമസിച്ചിരുന്നത്. വേനൂരിലെ എസ്ഡിഎം കോളജിൽ രണ്ടാം വർഷ ഐടിഐ വിദ്യാർഥിയാണ്. കബഡിയിലും കമ്പള കായിക ഇനങ്ങളിലും പ്രാവീണ്യമുള്ള മികച്ച കായികതാരം കൂടിയായിരുന്നു ദീക്ഷിത്. കെഎസ്ആർടിസി ഡ്രൈവർക്കെതിരെ ബെൽത്തങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്.
Keywords: News, National, Mangalore, Accident, Beltangady, Obituary, Student, Dies, Karnataka, Injured, Hospital, Police, Case, Student dies on his birthday in bus-bike collision.
< !- START disable copy paste -->