city-gold-ad-for-blogger

Stray Dog | തെരുവ് കീഴടക്കി നായ്ക്കള്‍; കാസര്‍കോട് നഗരത്തില്‍ കാല്‍നട യാത്രക്കാരന് പട്ടിയുടെ കടിയേറ്റു; ദൃശ്യങ്ങള്‍ പുറത്ത്; ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യം

കാസര്‍കോട്: (www.kasargodvartha.com) തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനങ്ങള്‍ ഭീതിയില്‍. ബുധനാഴ്ച രാവിലെ കാസര്‍കോട് നഗരത്തില്‍ കാല്‍നട യാത്രക്കാരന് തെരുവ് നായയുടെ കടിയേറ്റു. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് റോഡരികിലൂടെ തലയില്‍ ചുമടുമായി പോവുകയായിരുന്ന തമിഴ് നാട് ദിണ്ടിഗല്‍ സ്വദേശി ഗണേശനാണ് പട്ടിയുടെ കടിയേറ്റത്. ഇടതുകാലിലാണ് നായ കടിച്ചത്. ഉടന്‍ തന്നെ ജെനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വാക്സിന്‍ അടക്കമുള്ള പ്രഥമ ശുശ്രൂഷകള്‍ നല്‍കിയിട്ടുണ്ട്. ഗണേശനെ നായ കടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
       
Stray Dog | തെരുവ് കീഴടക്കി നായ്ക്കള്‍; കാസര്‍കോട് നഗരത്തില്‍ കാല്‍നട യാത്രക്കാരന് പട്ടിയുടെ കടിയേറ്റു; ദൃശ്യങ്ങള്‍ പുറത്ത്; ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യം

ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ലെങ്കിലും കുട്ടികളും സ്ത്രീകളും വയോധികരുമടക്കം കടന്നുപോകുന്ന കാസര്‍കോട് നഗരത്തിന്റെ ഹൃദഭാഗത്ത് തന്നെയുണ്ടായ തെരുവ് നായ ആക്രമണം ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. കൂടാതെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും നഗരത്തിന്റെ തൊട്ടടുത്ത പ്രദേശങ്ങളായ ഫോര്‍ട് റോഡ്, തെരുവത്ത്, പള്ളിക്കാല്‍ അടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമാണ്. തളങ്കര പള്ളിക്കാല്‍ 30-ാം മൈലില്‍ പുതുതായി നിര്‍മാണം നടക്കുന്ന കെട്ടിടത്തിനകത്ത് തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ തമ്പടിച്ച് നില്‍ക്കുകയാണെന്നും വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവര്‍ ആശങ്കയോടെയാണ് നടന്നുപോകുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.
               
Stray Dog | തെരുവ് കീഴടക്കി നായ്ക്കള്‍; കാസര്‍കോട് നഗരത്തില്‍ കാല്‍നട യാത്രക്കാരന് പട്ടിയുടെ കടിയേറ്റു; ദൃശ്യങ്ങള്‍ പുറത്ത്; ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യം

ഇടറോഡുകളില്‍ നൂറുകണക്കിനു തെരുവുനായ്ക്കളാണു തമ്പടിച്ചിട്ടുള്ളത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറ് കണക്കിന് നായ്ക്കളാണ് പല ഭാഗങ്ങളിലും അലഞ്ഞ് നടക്കുന്നത്. പുലര്‍ചെ പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവര്‍ക്കും പ്രഭാത സവാരിക്കിറങ്ങുന്നവര്‍ക്കും, പത്രവിതരണക്കാര്‍ക്കും പതിവായി നായയുടെ ആക്രമണം നേരിടേണ്ടി വരുന്നുണ്ട്. തെരുവുനായ്ക്കള്‍ കടകളുടെയും വീടുകളുടെയും മുമ്പില്‍ വെച്ചിരിക്കുന്ന സാധനങ്ങള്‍ നശിപ്പിക്കുന്നതായും വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്നതായും പരാതിയുണ്ട്. വാഹനങ്ങള്‍ക്ക് മുമ്പില്‍ കുരച്ച് കൊണ്ട് ചാടുന്നതായും ഡ്രൈവര്‍മാര്‍ പറയുന്നു. ഇതുമൂലം ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അപകടത്തില്‍ പെടാന്‍ സാധ്യത ഏറെയാണ്.


നായ്ക്കളെ വന്ധ്യംകരിക്കുന്ന അനിമല്‍ ബര്‍ത് കണ്‍ട്രോള്‍ (ABC) പദ്ധതി നിലച്ചതാണ് തെരുവ് നായ്ക്കള്‍ പെരുകാന്‍ കാരണമെന്നാണ് ആക്ഷേപം. തെരുവ് നായ്ക്കളുടെ എണ്ണവും ശല്യവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ എബിസി പദ്ധതി ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്കായി ജനങ്ങളില്‍ നിന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ 11 വയസുകാരനായ നിഹാല്‍ നൗശാദ് എന്ന കുട്ടി മരിച്ചതോടെ പേടിയോടെയാണ് ജനങ്ങള്‍ പുറത്തിറങ്ങുന്നത്. തെരുവുനായ ശല്യത്തിനെതിരെ ശാശ്വത പരിഹാരം തന്നെ കാണണമെന്നാണ് ആവശ്യം ഉയരുന്നത്.
           
Stray Dog | തെരുവ് കീഴടക്കി നായ്ക്കള്‍; കാസര്‍കോട് നഗരത്തില്‍ കാല്‍നട യാത്രക്കാരന് പട്ടിയുടെ കടിയേറ്റു; ദൃശ്യങ്ങള്‍ പുറത്ത്; ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യം

Keywords: Stray Dog, Kasaragod, General Hospital, CCTV, Kerala News, Kasaragod News, Malayalam News, Stray dog menace in Kasaragod; Demand for permanent solution.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia