Join Whatsapp Group. Join now!
Aster MIMS 25/06/2023

Stray Dog | സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തെരുവുനായ ഓടിച്ചു; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുഴിയില്‍ വീണ പെണ്‍കുട്ടി ആശുപത്രിയില്‍

Stray Dog, Vellarikkundu, Bheemanady, കാസറഗോഡ് വാര്‍ത്തകള്‍
വെള്ളരിക്കുണ്ട്: (www.kasargodvartha.com) സ്‌കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടികളെ തെരുവുനായ ഓടിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കവേ മൂന്നു പെണ്‍കുട്ടികളില്‍ ഒരാള്‍ ഒന്നരയടി താഴ്ചയുള്ള കുഴിയിലേക്ക് വീണു. വെള്ളരിക്കുണ്ട് താലൂക് ഓഫീസ് ജന്‍ക്ഷനില്‍ തിങ്കളാഴ്ച രാവിലെ 8.30നാണ് സംഭവം
    
Stray Dog, Vellarikkundu, Bheemanady, Kerala News, Kasaragod News, Malayalam News, Stray Dog Attack, Schoolgirls chased away by street dogs.

ഭീമനടി കാലിക്കടവിലെ റശീദിന്റെ മകളും വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ നജ് ല മറിയ (17) മാണ് വീണ് പരുക്കേറ്റ് വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയത്.
             
Stray Dog, Vellarikkundu, Bheemanady, Kerala News, Kasaragod News, Malayalam News, Stray Dog Attack, Schoolgirls chased away by street dogs.

കുഴിയില്‍ വീണ കുട്ടിയെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിക്ക് കാലിന് പരുക്കുണ്ട്. കൂടുതല്‍ പരിശോധനകള്‍ നടത്തി വരുന്നു. തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണെന്നും അടിയന്തര നടപടിവേണമെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Keywords: Stray Dog, Vellarikkundu, Bheemanady, Kerala News, Kasaragod News, Malayalam News, Stray Dog Attack, Schoolgirls chased away by street dogs.
< !- START disable copy paste -->

Post a Comment