റിയാദ്: (www.kasargodvartha.com) സഊദി പെട്രോളിയം മന്ത്രാലയത്തിന്റെ അനുമതിയോടെ രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിക്കാന്‍ തീരുമാനം. നാഷനല്‍ ഗ്യാസ് ആന്‍ഡ് ഇന്‍ഡസ്ട്രിയലേഷന്‍ കംപനി (GASCO) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. പാചക വാതക സിലിന്‍ഡര്‍ നിറക്കാനുള്ള നിരക്കില്‍ ഒരു റിയാല്‍ ആണ് ഞായറാഴ്ച മുതല്‍ വര്‍ധിപ്പിച്ചത്.
ഇനി മുതല്‍ ഗ്യാസ് സിലിന്‍ഡര്‍ നിറക്കാന്‍ 19.85 റിയാല്‍ നല്‍കേണ്ടിവരും. മൂല്യ വര്‍ധിത നികുതി അടക്കമാണിത്. നേരത്തേ ഇത് 18.85 റിയാല്‍ ആയിരുന്നു. പെട്രോളിയം ഗ്യാസിന്റെ വില്‍പന വില ക്രമീകരിക്കുന്നത് സംബന്ധിച്ച് ഊര്‍ജമന്ത്രാലയത്തില്‍ നിന്ന് കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് 'ഗാസ്‌കോ' ഗ്യാസ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കംപനി അധികൃതര്‍ ട്വീറ്റ് ചെയ്തു.
Keywords: Riyadh, Saudi Arabia, Cooking gas, Price, Hike, Saudi: Hike in cooking gas prices.