റെയിവേ സ്റ്റേഷന്റെ മേല്‍ക്കൂര, കാത്തിരിപ്പ് കേന്ദ്രങ്ങള്‍, വിശ്രമ മുറികള്‍, ആവശ്യമായ ഇരിപ്പിടങ്ങള്‍, കുടിവെള്ള സൗകര്യം എന്നിവ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. റെയിവെ സ്റ്റേഷനില്‍ ആധുനിക രീതിയിലുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ എര്‍പെടുത്തുന്നുമെന്നാണ് മറ്റൊരു പ്രഖ്യാപനം. ഇതോടെ ട്രെയിനിന്റെ കോച് പൊസിഷന്‍, സമയകൃത്യത എന്നിവ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ കാസര്‍കോട് റെയിവേ സ്റ്റേഷനില്‍ അഞ്ച് മീറ്ററും ഒന്നര മീറ്റര്‍ നീളമുള്ള മേൽപാലമാണുള്ളത്. കൂടാതെ ആറ് മീറ്റര്‍ നീളമുള്ള പുതിയ മേൽപാലം കൂടി നിർമിക്കുന്നതോടെ രണ്ട് ലിഫ്റ്റ് കൂടി ലഭിക്കും.
യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നതിനായി 2400 മീറ്റര്‍ സ്‌ക്വയര്‍ വിസ്തൃതിയില്‍ മള്‍ടി ലെവല്‍ പാര്‍കിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും വാഹന മോഷണങ്ങൾ അടക്കം തടയുന്നതിന് സിസിടിവികളും സ്ഥാപിക്കുമെന്നും പറഞ്ഞിട്ടുണ്ട്. രണ്ടാം ഘട്ട വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, നീലേശ്വരം റെയിവേ സ്റ്റേഷനുകളില്‍ 20 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ട്രെയിനുകൾക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ തടയാന്‍ റെയിവേ സുരക്ഷ ശക്തമാക്കുമെന്നും കാസര്‍കോട് റെയിവേ സ്റ്റേഷനില്‍ സംസ്ഥാന ആരംഭിച്ച വനിത ഹെല്‍പ് ഡെസ്‌കില്‍ ജീവനക്കാരെ നിയമിക്കാന്‍ സംസ്ഥാന സര്‍കാരിനോട് ആവശ്യപ്പെടുമെന്നും പി കെ കൃഷ്ണദാസ് പ്രഖ്യാപിച്ചിട്ടുണ്ട്.
അദ്ദേഹത്തോടപ്പം സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനജര്‍ അരുണ്‍ തോമസ്, റെയിൽവേ പാസൻജേഴ്സ് അമിനിറ്റീസ് ബോര്‍ഡ് അംഗങ്ങളായ രവിചന്ദ്ര, മധുസൂതനന്‍, ഗൊട്ടാല ഉമാറാണി, നിര്‍മല്‍ കിഷോര്‍, സുനില്‍ റാം, രാംകുമാര്‍ പവന്‍ എന്നിവരും ഉണ്ടായിരുന്നു.
എം ബി കെ നിവേദനം നൽകി
മൂവ്മെന്റ് ഓഫ് ബെറ്റർ കേരള (MBK) ഭാരവാഹികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പി കെ കൃഷ്ണദാസിന് നിവേദനം നൽകി. കാസർകോടിന് വടക്ക് റെയിൽവെ സാറ്റലൈറ്റ് ടെർമിനൽ, കാഞ്ഞങ്ങാട് - കാണിയൂർ പാത, പരശുറാം എക്സ്പ്രസിന് കോട്ടിക്കുളം സ്റ്റേഷനിൽ സ്റ്റോപ് എന്നീ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചു. കണ്ണൂർ വരെയുള്ള ട്രെയിനുകൾ മംഗ്ളുറു വരെ നീട്ടാത്തതിന് പ്രധാന കാരണങ്ങൾ മംഗ്ളൂറിൽ കൂടുതൽ ട്രെയിനുകൾ ചെയ്യാനുള്ള സൗകര്യക്കുറവ്, ജീവനക്കാരുടെ അഭാവം എന്നിവയാണ്.
ഇതിന് പരിഹാരമായി 30 ഏകറിൽ കൂടുതൽ സ്ഥലമുള്ള കുമ്പളയിൽ റെയിൽവെ റിമോട് ടെർമിനൽ അല്ലെങ്കിൽ സാറ്റലൈറ്റ് ഹബ് ആക്കാനുള്ള പ്രവർത്തങ്ങൾക്ക് മുൻ കൈ എടുക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഖാലിദ് കൊളവയൽ, അഹ്‌മദ് കിർമാനി, ഹകീം ബേക്കൽ, രാഘവൻ ആയമ്പാറ, സലീം ചൗക്കി എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
Keywords: Kerala, News, Kasaragod, Railay Station. Development, 'Rs 25 Crore Development at Kasaragod Railway Station'; Announcements of PK Krishnadas.
< !- START disable copy paste -->