സംഭവുമായി ബന്ധപ്പെട്ട് മാതാവ് നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് വുമണ്‍ മിസിംഗിന് കേസെടുത്തിട്ടുണ്ട്. മിസിങ് സംബന്ധിച്ച് കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരം കൈമാറിയിരുന്നു. ഒട്ടുമിക്ക സിസിടിവികളും പരിശോധിച്ചിരുന്നുവെങ്കിലും വിവരമൊന്നും കിട്ടിയിരുന്നില്ല.
ദേശീയ പാതയോട് ചേര്‍ന്നാണ് യുവതിയുടെ വീട്. അതുകൊണ്ട് തന്നെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്ന സംശയത്തില്‍ വാഹനങ്ങളെയും നിരീക്ഷിച്ചിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയെ നീലേശ്വരത്ത് കണ്ടതായി വിവരം ലഭിച്ചതെന്ന് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പൊലീസും ബന്ധുക്കളും എത്തിയെങ്കിലും യുവതിയെ കാണാന്‍ കഴിഞ്ഞില്ല. നീലേശ്വരം കേന്ദ്രമാക്കിയാണ് ഇപ്പോള്‍ പൊലീസിന്റെ അന്വേഷണം നടക്കുന്നത്.
Keywords: Missing Case, Hosdurg News, Police FIR, Malayalam News, Kerala News, Malayalam News, Missing News, Nileswaram News, Report that missing woman from Kanhangad found in Nileswaram.
< !- START disable copy paste -->