വേണമെന്ന് വെച്ചാല്‍ 10 മിനിറ്റിനുള്ളില്‍ പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിയുമായിരുന്നു. ഇപ്പോള്‍ ജനവികാരം എതിരാകുന്നുവെന്ന് കണ്ടപ്പോഴാണ് പ്രതിയെ പിടികൂടിയത്. പൊലീസ് ടവര്‍ ലൊകേഷന്‍ പോലും നോക്കാതിരുന്നത് പാര്‍ടി നേതാക്കള്‍ പറഞ്ഞത് കൊണ്ടാണ്. പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതും ഒരുക്കിയിട്ടാണ് അറസ്റ്റ് ചെയ്തതെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതുപോലെ തന്നെയാണ് നിഖിൽ ഒളിവിൽ കഴിയുന്നത്. നിഖിലിനും തെളിവ് നശിപ്പിക്കാന്‍ സമയം കൊടുത്തിരിക്കുകയാണ്. ആര്‍ഷോയെ ചോദ്യം ചെയ്താല്‍ നിഖില്‍ എവിടെയെന്ന് അറിയാം. കുറ്റവാളികൾക്ക് സംരക്ഷണം കൊടുക്കുന്ന സർകാർ നടപടി ലജ്ജാകരമാണ്. എസ്എഫ്ഐ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി. മയക്കുമരുന്ന് പിടിച്ചാലും അക്രമ സംഭവങ്ങൾ നടന്നാലും മാർക് ലിസ്റ്റ് തട്ടിപ്പിന് പിന്നിലുമെല്ലാം എസ്എഫ്ഐ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരനെതിരായ ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി നൽകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.