Join Whatsapp Group. Join now!
Aster MIMS 25/06/2023

Protest | ബസ് ഡ്രൈവര്‍ക്ക് വെട്ടേറ്റ സംഭവം: പൈവളിഗെയില്‍ ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധം

എക്‌സൈസിനെതിരെ ആരോപണം Bandiyod, Uppala, Mangalore, Kumbla Police, കാസറഗോഡ് വാര്‍ത്തകള്‍
ഉപ്പള: (www.kasargodvartha.com) ബന്തിയോട് കയ്യാറില്‍ ബസ് ഡ്രൈവറായ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ ജനകീയ പ്രതിഷേധം. പൈവളിഗെ പഞ്ചായതിലെ കുടലു, മെര്‍ക്കള, കുബണൂര്‍, കയ്യാര്‍ പ്രദേശങ്ങളിലെ മൂന്ന് ക്ലബുകളുടെ നേതൃത്വത്തിലാണ് ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നത്. കയ്യാറിലെ ആര്‍ എസ് സി മെര്‍ക്കള, സുല്‍ത്വാന്‍ കയ്യാര്‍, ക്രിസ്റ്റ് കിംഗ് കയ്യാര്‍ എന്നീ ക്ലബുകളുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച വൈകീട്ട് പ്രതിഷേധ പ്രകടനം നടന്നത്.
     
Bandiyod, Uppala, Crime, Crime News, Mangalore, Kumbla Police, Kerala News, Kasaragod News, Drugs, Drug Mafia, Protest, Public protest against drug mafia gangs.

എക്‌സൈസ്, പൊലീസ് സംഘങ്ങളുടെ തികഞ്ഞ അനാസ്ഥയാണ് ഈ പ്രദേശങ്ങളില്‍ ലഹരി മാഫിയ പിടിമുറക്കാന്‍ കാരണമെന്ന് ജനങ്ങളും ക്ലബ് പ്രവര്‍ത്തകരും പറയുന്നു. പേരിന് മാത്രമാണ് എക്‌സൈസും പൊലീസും ഇവിടെ പരിശോധനയ്ക്ക് എത്തുന്നതെന്നും മദ്യവും ലഹരിയും തടയുന്നതിന് മാത്രം രംഗത്തിറങ്ങേണ്ട എക്‌സൈസ് സംഘം ജോലിയൊന്നും ചെയ്യാതെ ഓഫീസിലിരുന്ന് ശമ്പളം വാങ്ങുകയാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
         
Bandiyod, Uppala, Crime, Crime News, Mangalore, Kumbla Police, Kerala News, Kasaragod News, Drugs, Drug Mafia, Protest, Public protest against drug mafia gangs.

ജനങ്ങളില്‍ നിന്ന് പരാതി ഉയരുമ്പോള്‍ പൊലീസ് ഇടയ്ക്കിടെയെങ്കിലും പരിശോധനയ്ക്ക് എത്താറുണ്ടെന്നും എന്നാല്‍ വര്‍ഷങ്ങളായി മദ്യവും എംഡിഎംഎ പോലുള്ള ലഹരിയും വില്പന നടത്തുന്നവരെ ചൂണ്ടിക്കാണിച്ചിട്ടും എക്‌സൈസ് ഒന്നും ചെയ്യുന്നില്ലെന്നും കയ്യാറിലെ ഒരു പ്രദേശവാസി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് ബസ് ഡ്രൈവറായ കയ്യാറിലെ അബ്ദുര്‍ റശീദിനെ (40) ആക്രമിച്ചത്. ലഹരി മാഫിയ സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.
        
Bandiyod, Uppala, Crime, Crime News, Mangalore, Kumbla Police, Kerala News, Kasaragod News, Drugs, Drug Mafia, Protest, Public protest against drug mafia gangs.

ഗുരുതരാവസ്ഥയില്‍ മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവാവ്. മുഖത്തും നെഞ്ചിനും തോളിനും മാരകമായ കുത്തേറ്റിട്ടുണ്ട്. സംഭവത്തില്‍ കുമ്പള പൊലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചന്തു എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പ്രദേശത്ത് മദ്യ - ലഹരി വില്‍പനയ്ക്ക് നേതൃത്വം നല്‍കുന്നതെന്നും കയ്യാര്‍ വിലേജ് ഓഫീസിന് സമീപത്തെ ക്വാര്‍ടേഴ്സ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനമെന്നും ഇതിനടുത്തുള്ള കുന്നിന്‍ ചെരുവാണ് സങ്കേതമെന്നും പ്രദേശവാസികള്‍ പറയുന്നു.

10 ദിവസം മുമ്പ് ഓടോറിക്ഷയില്‍ എംഡിഎംഎ മയക്കുമരുന്നുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ബസ് ഡ്രൈവറായ റശീദ് സാക്ഷിയായ ഒപ്പിട്ടതാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചതെന്നാണ് റശീദിന്റെ പിതാവ് വെളിപ്പടുത്തിയിട്ടുള്ളത്. പ്രദേശത്ത് ലഹരി മാഫിയയുടെ പ്രവര്‍ത്തനം കാരണം നിരവധി പേര്‍ വീടും സ്ഥലവും വിറ്റ് മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറിയതായി ഒരു ജനപ്രതിനിധി പറഞ്ഞു. പൊലീസും എക്സൈസും ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ വലിയ രീതിയിലുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
                
Bandiyod, Uppala, Crime, Crime News, Mangalore, Kumbla Police, Kerala News, Kasaragod News, Drugs, Drug Mafia, Protest, Public protest against drug mafia gangs.

Keywords: Bandiyod, Uppala, Crime, Crime News, Mangalore, Kumbla Police, Kerala News, Kasaragod News, Drugs, Drug Mafia, Protest, Public protest against drug mafia gangs.
< !- START disable copy paste -->

Post a Comment