city-gold-ad-for-blogger

Viral Post | കാഞ്ഞങ്ങാട് കടപ്പുറത്ത് നടന്നത് ശരിക്കും ഇതാണ്! 'പിതാവ് മകളെ കടലിൽ എറിയാൻ കൊണ്ടുവന്നതല്ല'; സോഷ്യൽ മീഡിയയിൽ ഓടോറിക്ഷയുടെ ചിത്രത്തോടൊപ്പം പ്രചരിക്കുന്ന ശബ്‌ദ സന്ദേശത്തെ കുറിച്ച് വിശദീകരണവുമായി പൊലീസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com) കാഞ്ഞങ്ങാട് കടപ്പുറത്ത് അച്ഛൻ മകളെ കടലിൽ എറിയാൻ വന്നതാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തെ കുറിച്ച് പൊലീസിൻ്റെ വിശദീകരണം പുറത്ത് വന്നു. കഴിഞ്ഞ ദിവസം വൈകീട്ട് കാഞ്ഞങ്ങാട് കടപ്പുറത്ത് നടന്നത് നാടകീയ രംഗങ്ങളായിരുന്നു. ബീച് കാണാനെത്തിയ ഓടോറിക്ഷ ഡ്രൈവറായ പിതാവും മകളും കടലികപ്പെട്ടിരുന്നു. മീൻപിടുത്ത തൊഴിലാളികളുടെ സന്ദർഭോചിത ഇടപെടലിൽ രണ്ടുപേർക്കും പുതു ജീവിതമാണ് തിരിച്ചു കിട്ടിയത്. അജാനൂർ ആവിക്കൽ കടപ്പുറത്തായിരുന്നു സംഭവം.

Viral Post | കാഞ്ഞങ്ങാട് കടപ്പുറത്ത് നടന്നത് ശരിക്കും ഇതാണ്! 'പിതാവ് മകളെ കടലിൽ എറിയാൻ കൊണ്ടുവന്നതല്ല'; സോഷ്യൽ മീഡിയയിൽ ഓടോറിക്ഷയുടെ ചിത്രത്തോടൊപ്പം പ്രചരിക്കുന്ന ശബ്‌ദ സന്ദേശത്തെ കുറിച്ച് വിശദീകരണവുമായി പൊലീസ്

'പിതാവും ഏഴുവയസുകാരിയായ മകളുമാണ് കടലിലകപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട മീൻപിടുത്ത തൊഴിലാളികളും പ്രദേശവാസികളുമായ ഗണേശൻ, പ്രകാശൻ എന്നിവർ ഓടിയെത്തി കടലിൽ ചാടി ആദ്യം കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ പിതാവ് കുറ്റൻ തിരമാലയിൽ പെട്ടു. മറ്റൊന്നും ആലോചിക്കാതെ പ്രകാശനും ഗണേശനും വീണ്ടും കടലിലേക്കെടുത്തു ചാടി. കുപ്പായത്തിൽ പിടിച്ച് പിതാവിനെയും കരയിലെത്തിച്ചു. ഒരു നിമിഷം കൂടി വൈകിയിരുന്നുവെങ്കിൽ ആർത്തിരമ്പി നിന്ന കടൽ പിതാവിനെയും മകളെയും കൊണ്ടുപോകുമായിരുന്നു.

രക്ഷാപ്രവർത്തനത്തിനിടെ കൂടുതൽ മീൻ തൊഴിലാളികളെത്തിയിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി അവർക്കൊപ്പം പിതാവിനെയും മകളെയും പറഞ്ഞു വിട്ടു. മദ്യലഹരിയിലായിരുന്ന പിതാവ് മകളെയും കൊണ്ട് ബീച് കാണാനെത്തിയതാണന്ന്, വിവരമറിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മദ്യലഹരിയിൽ ആവേശത്തിൽ കടലിൽ മകളെയും കൊണ്ട് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് തിരയിൽപ്പെട്ടത്', പൊലീസ് വ്യക്തമാക്കി.

Viral Post | കാഞ്ഞങ്ങാട് കടപ്പുറത്ത് നടന്നത് ശരിക്കും ഇതാണ്! 'പിതാവ് മകളെ കടലിൽ എറിയാൻ കൊണ്ടുവന്നതല്ല'; സോഷ്യൽ മീഡിയയിൽ ഓടോറിക്ഷയുടെ ചിത്രത്തോടൊപ്പം പ്രചരിക്കുന്ന ശബ്‌ദ സന്ദേശത്തെ കുറിച്ച് വിശദീകരണവുമായി പൊലീസ്

ഇതിനിടെ ആരോ ഒരാൾ ഓടോറിക്ഷയുടെ ചിത്രം എടുത്ത് പിതാവ് കുഞ്ഞിനെ കടലിൽ എറിയാൻ വന്നതാണന്ന സംശയത്തിൽ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇത് ശരിയല്ലെന്ന് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ കെപി ഷൈൻ കാസർകോട് വാർത്തയോട് പറഞ്ഞു.

Keyords: News, Kanhangad, Kasaragod, Kerala, Police, Social Media Post, Viral Post, Police explanation about audio that went viral on social media.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia