കണ്ണൂര്‍: (www.kasargodvartha.com) പാനൂരില്‍ തെരുനായയുടെ ആക്രമണത്തില്‍ ഒന്നരവയസുകാരന് പരുക്ക്. കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ വീട്ടുമുറ്റത്തുവച്ച് നായ കടിച്ചു കീറുകയൈായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുനിയില്‍ നസീര്‍-മുര്‍ശിദ ദമ്പതികളുടെ മകന്‍ ഐസിന്‍ നസീറിനെയാണ് ചൊവ്വാഴ്ച രാവിലെ തെരുവുനായ അക്രമിച്ചത്. വീട്ടില്‍ നിന്നും മുറ്റത്തേക്കിറങ്ങിയപ്പോഴായിരുന്നു അക്രമം.
കണ്ണ്, മൂക്ക്, ചെവി എന്നിവയ്ക്കെല്ലാം ഗുരുതരമായി പരിക്കേറ്റു. വായിലെ പല്ലുകളും നഷ്ടമായിട്ടുണ്ട്. കുട്ടി ചാല മിംമ്സ് ആശുപത്രയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Keywords: Kannur, News, Kerala, Injured, Stray dog, Panur, Panur: One and half year old boy injured after stray dog attack.