Join Whatsapp Group. Join now!
Aster MIMS 25/06/2023

Railway Flyover | നീലേശ്വരം പള്ളിക്കര റെയിൽവേ മേല്‍പാല നിർമാണം പൂർത്തിയായി; തുറന്ന് നൽകുന്നതിന് നടപടിക്രമങ്ങൾക്ക് 3 ദിവസം കൂടി വേണമെന്ന് കലക്ടർ; സ്വപ്‍നം പൂവണിയുന്നത് 15 വർഷത്തെ കാത്തിരിപ്പിന് ശേഷം

ഗതാഗത കുരുക്കിനും പരിഹാരമാകും Nileshwaram, Pallikkara railway flyover, District Collector, കാസറഗോഡ് വാർത്തകൾ
നീലേശ്വരം: (www.kasargodvartha.com) നീണ്ട 15 വർഷത്തെ കാത്തിരിപ്പിന് ശേഷം പള്ളിക്കര റെയിൽവേ മേല്‍പാല നിർമാണം പൂർത്തിയായി. ഉടൻ തന്നെ പൊതുജനങ്ങൾക്ക് പാലം തുറന്ന് കൊടുക്കും. ഇതിനുള്ള നടപടിക്രമങ്ങൾക്ക് മൂന്ന് ദിവസം കൂടി വേണമെന്ന് കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. മൂന്നു സാക്ഷ്യപത്രങ്ങൾ കൂടി കിട്ടാനുണ്ടെന്നും കലക്ടർ വ്യക്തമാക്കി. ബലസുരക്ഷ സംബന്ധിച്ച സർടിഫികറ്റ്, റോഡ് സുരക്ഷാ സർടിഫികറ്റ്, റെയിൽവേ അധികൃതരിൽ നിന്നുള്ള എൻ ഒ സി എന്നിവയാണ് ലഭിക്കാനുള്ളത്.

64.44 കോടി രൂപ ചിലവിലാണ് മേൽപാലം പണിതത്. ഇതിന് 780 മീറ്റർ നീളവും 45 മീറ്റർ റോഡ് വീതിയുമുണ്ട്‌. കലക്ടർ കെ ഇമ്പശേഖർ നടത്തിയ ഇടപെടലാണ് പാലം താൽക്കാലികമായി തുറക്കാനുള്ള ചർചയ്ക്ക് വഴിയൊരുക്കിയത്. റെയിൽ പാളത്തിലെ അറ്റകുറ്റപണികൾക്കായി 15 ദിവസത്തേക്ക്‌ പള്ളിക്കര ലെവൽ ക്രോസ്‌ അടക്കുമ്പോൾ ഗതാഗതം ദുരിതമാകുമെന്ന ജനങ്ങളുടെ പരാതിയെത്തുടർന്നായിരുന്ന കലക്ടറുടെ ഇടപെടൽ.
 
Kerala, News, Malayalam News, Pallikkara, Neeleshwaram, Flyover, Development, Pallikkara railway flyover construction completed.

2018 ഒക്ടോബറില്‍ പി കരുണാകരന്‍ എംപിയായിരിക്കുമ്പോഴായിരുന്നു പാലം നിര്‍മാണം ആരംഭിച്ചത്. 260 ദിവസം കൊണ്ട് പണിപൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതര്‍ ആദ്യം ഉറപ്പു നല്‍കിയത്. 2021ൽ പണി പൂർത്തീകരിക്കാനായിരുന്നു കരാർ. എന്നിരുന്നാലും 2020ൽ തന്നെ പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് കരാറുകാരായ എറണാകുളത്തെ ഇ കെ കെ ഇൻഫ്രാസ്ട്രെക്‌ചർ കംപനി അറിയിച്ചിരുന്നെങ്കിലും കോവിഡിനെത്തുടർന്ന്‌ അവതാളത്തിലായി. പിന്നീട്‌ കരാർ നീട്ടിനൽകുകയായിരുന്നു.
 
Kerala, News, Malayalam News, Pallikkara, Neeleshwaram, Flyover, Development, Pallikkara railway flyover construction completed.

29 ഓളം ട്രെയിനുകൾ ദിവസം പള്ളിക്കര പാളത്തിലൂടെ കടന്നു പോകുന്നുണ്ട്. മേൽപാലം തുറന്ന് കൊടുക്കുന്നതോടെ ഇവിടുത്തെ ഗതാഗത കുരുക്കിനും പരിഹാരമാകും. ട്രെയിനുകൾ കടന്നുപോകുമ്പോൾ ആംബുലൻസുകളടക്കം റെയില്‍വേ ഗേറ്റിന് മുന്നില്‍ നിർത്തിയിടേണ്ടി വരുന്ന ദുരിതാവസ്ഥയും ഒഴിവാകും. കൂടാതെ, ദേശീയപാതയില്‍ മുംബൈക്കും കന്യാകുമാരിക്കും ഇടയിലുള്ള അവസാന റെയില്‍വേ ഗേറ്റാണ് ഒഴിവാകുന്നതെന്ന പ്രത്യേകതയുമുണ്ട്.

Keywords: Kerala, News, Malayalam News, Pallikkara, Neeleshwaram, Flyover, Development, Pallikkara railway flyover construction completed.
< !- START disable copy paste -->

Post a Comment