city-gold-ad-for-blogger

Oxygen plant | ജെനറല്‍ ആശുപത്രിയില്‍ 35 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച ഓക്സിജന്‍ പ്ലാന്റ് നാടിന് സമര്‍പിച്ചു; ഒരേ സമയം 50 രോഗികള്‍ക്ക് നല്‍കാനാവും; സംഭാവന ചെയ്തത് ചിന്മയ മിഷന്‍

കാസര്‍കോട്: (www.kasargodvartha.com) ജെനറല്‍ ആശുപത്രിയില്‍ 35 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച ഓക്സിജന്‍ പ്ലാന്റ് നാടിന് സമര്‍പിച്ചു. മുംബൈ സെന്‍ട്രല്‍ ചിന്മയ മിഷന്‍ ട്രസ്റ്റ് സംഭാവന നല്‍കിയ ഓക്‌സിജന്‍ പ്ലാന്റ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ഒരു മിനിറ്റില്‍ 60 ലിറ്റര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ പ്ലാന്റിന് കഴിയും. ഇത് ഒരേ സമയം 50 രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ മതിയാകും.
      
Oxygen plant | ജെനറല്‍ ആശുപത്രിയില്‍ 35 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച ഓക്സിജന്‍ പ്ലാന്റ് നാടിന് സമര്‍പിച്ചു; ഒരേ സമയം 50 രോഗികള്‍ക്ക് നല്‍കാനാവും; സംഭാവന ചെയ്തത് ചിന്മയ മിഷന്‍

പ്ലാന്റിന് വേണ്ട കെട്ടിട സൗകര്യം ഒരുക്കിയത് കാസര്‍കോട് നഗരസഭയാണ്. കോവിഡ് കാലത്ത് ജില്ലയില്‍ ഓക്‌സിജന് ദൗര്‍ലഭ്യം വന്നപ്പോഴാണ് ചിന്മയ മിഷന്‍ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണവുമായി മുന്നോട്ടു വന്നത്. ചടങ്ങില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്വാമി വിവിക്താനന്ദ സരസ്വതി നിലവിളക്ക് കൊളുത്തുകയും ആമുഖ പ്രഭാഷണവും നടത്തുകയും ചെയ്തു.
             
Oxygen plant | ജെനറല്‍ ആശുപത്രിയില്‍ 35 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച ഓക്സിജന്‍ പ്ലാന്റ് നാടിന് സമര്‍പിച്ചു; ഒരേ സമയം 50 രോഗികള്‍ക്ക് നല്‍കാനാവും; സംഭാവന ചെയ്തത് ചിന്മയ മിഷന്‍

നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, സെന്‍ട്രല്‍ ചിന്മയ മിഷന്‍ ട്രസ്റ്റ് മുംബെ സി ഇ ഒ മനീഷ ഖേംലാനി, സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, കെ രജനി, നഗരസഭാ കൗണ്‍സിലര്‍ സവിത ഈശ്വര ഭട്ട്, ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹ്മദ്, ചിന്മയ സൊസെറ്റി പ്രസിഡന്റ് എ കെ നായര്‍, സെക്രടറി എന്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
           
Oxygen plant | ജെനറല്‍ ആശുപത്രിയില്‍ 35 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച ഓക്സിജന്‍ പ്ലാന്റ് നാടിന് സമര്‍പിച്ചു; ഒരേ സമയം 50 രോഗികള്‍ക്ക് നല്‍കാനാവും; സംഭാവന ചെയ്തത് ചിന്മയ മിഷന്‍
             
Oxygen plant | ജെനറല്‍ ആശുപത്രിയില്‍ 35 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച ഓക്സിജന്‍ പ്ലാന്റ് നാടിന് സമര്‍പിച്ചു; ഒരേ സമയം 50 രോഗികള്‍ക്ക് നല്‍കാനാവും; സംഭാവന ചെയ്തത് ചിന്മയ മിഷന്‍

Keywords: General Hospital Kasaragod, Oxygen Plant, Chinmaya Mission, Rajmohan Unnithan, Health, Health News, Malayalam News, Kerala News, Kasaragod News, Oxygen plant provided by Chinmaya Mission to General Hospital inaugurated.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia