Join Whatsapp Group. Join now!
Aster MIMS 25/06/2023

Electricity | മഴ ചാറിയാൽ വൈദ്യുതി നിലക്കും; ദുരിതം പേറി ജനങ്ങൾ; അധികൃതർക്ക് മെല്ലെപ്പോക്ക് നയമെന്ന് ആക്ഷേപം

കാലവർഷം പൂർണമായും ആരംഭിക്കുന്നതിന് മുമ്പേ തന്നെ അറ്റകുറ്റ ജോലികൾ തീർക്കണമെന്ന് ആവശ്യം Electricity, KSEB, കാസറഗോഡ് വാർത്തകൾ, Malayalam News
കാസർകോട്: (www.kasargodvartha.com) കാല വർഷം ശക്തി പ്രാപിക്കും മുമ്പേ ജില്ലയിൽ വൈദ്യുതിയുടെ ഒളിച്ച് കളി പതിവായി. മഴയൊന്ന് ചാറിയാൽ വൈദ്യുതി ബന്ധം താറുമാറാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പുതിയ ട്രാൻസ്ഫോമറുകളും ലൈനുകളും ദേശീയ പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മഴ ചാറിയാൽ ഉടൻ തന്നെ സബ് സ്റ്റേഷനുകളിൽ നിന്നുൾപെടെ വൈദ്യുതി ബന്ധം നിലക്കുന്നു.

ഗ്രാമീണ മേഖലകളിൽ മഴക്കാലത്തിന് മുമ്പായുളള അറ്റകുറ്റ ജോലികൾ ബന്ധപ്പെട്ട സെക്ഷൻ ഓഫിസുകളിൽ നിന്നും പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും വൈദ്യുതിയുടെ ഒളിച്ച് കളി തുടരുന്നത് ഗാർഹിക ഉപഭോക്താക്കളെ തെല്ലൊന്നുമല്ല ദുരിതത്തിലാക്കുന്നത്. കാല വർഷ മഴ പൂർണമായും ആരംഭിക്കാത്ത സമയത്ത് തന്നെ ഈ രീതിയിൽ വൈദ്യുതി നിലക്കുന്നത് ഉപഭോക്താതാക്കൾ ഏറെ ആശങ്കയോടെയാണ് കാണുന്നത്.
 
Kerala, News, Kasaragod, Electricity, Rain, Complaint, Controversy, No electricity if it rains.

ദേശീയ പാതക്ക് വീതി കൂടിയതോടെ നേരത്തേ വിതരണം നടത്തിയിരുന്ന അവസ്ഥയും മാറിയിട്ടുണ്ട്. പാതയുടെ കിഴക്ക്, പടിഞ്ഞാർ ഭാഗങ്ങളിൽ വെവ്വേറെ ലൈനുകളും ട്രാൻസ്ഫോമറുകളും സ്ഥാപിച്ചാണ് വൈദ്യുതി വിതരണം. ഇതോടെ സന്ധ്യാ സമയങ്ങളിൽ ഒരു ഭാഗത്ത് വൈദ്യുതി മുടങ്ങിയാൽ പിറ്റേ ദിവസം ഉച്ചയോടെ മാത്രമാണ് തകരാറുകൾ പരിഹരിച്ച ശേഷം വൈദ്യുതി വിതരണം പുന:സ്ഥാപിക്കുന്നത്. ഗാർഹിക ഉപഭോക്താക്കൾക്ക് ടാങ്കിൽ വെള്ളം നിറക്കാനും, വിദ്യാർഥികൾക്ക് പഠനം നടത്താനും മറ്റും വൈദ്യുതിയുടെ അഭാവം കടുത്ത പ്രയാസം ഉണ്ടാക്കുന്നുണ്ട്.

മഴയും കാറ്റും ശക്തമായാലുള്ള അവസ്ഥ എന്താകുമെന്ന ആശങ്കയും ഗ്രാമീണ, നഗര ഭേദമില്ലാതെ ജനങ്ങൾ ഉന്നയിക്കുന്നു. അതേ സമയം വൈദ്യുതി നിലച്ച കാര്യം ബന്ധപ്പെട്ട സെക്ഷൻ ഓഫിസുകളിലേക്ക് വിളിച്ച് അറിയിക്കാൻ ഉപഭോക്താക്കൾ ശ്രമിച്ചാൽ തന്നെ ഫോൺ എടുക്കുന്നില്ലെന്ന പരാതികളും വ്യാപകമായി ഉയരുന്നുണ്ട്. കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുമ്പേ തന്നെ വൈദ്യുതി ലൈനുകളിലുള്ള അറ്റകുറ്റ ജോലികൾ പൂർത്തിയാക്കിയാൽ മഴ ചാറുമ്പോഴും മറ്റും വൈദ്യുതി നിലക്കില്ലെന്നാണ് ജനങ്ങൾ അഭിപ്രായപ്പെടുന്നത്. അധികൃതർ ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് നയം ഉപേക്ഷിച്ച് അടിയന്തര നടപടികൾ കൈകൊള്ളണമെന്ന ആവശ്യമാണ് ഉയരുന്നത്.
 
Kerala, News, Kasaragod, Electricity, Rain, Complaint, Controversy, No electricity if it rains.

Keywords: Kerala, News, Kasaragod, Electricity, Rain, Complaint, Controversy, No electricity if it rains.
< !- START disable copy paste -->

Post a Comment