Join Whatsapp Group. Join now!
Aster MIMS 25/06/2023

Jobs | തൊഴിൽ തേടുന്നവർക്ക് മികച്ച അവസരം: വിവിധ തസ്തികകളിലേക്ക് എൻ എച്ച് പി സി അപേക്ഷ ക്ഷണിച്ചു; അറിയേണ്ടതെല്ലാം

അവസാന തീയതി ജൂൺ 30 ആണ് NHPC Limited, Recruitment, Vacancies, Jobs, Govt. Jobs, തൊഴിൽ വാർത്തകൾ
ന്യൂഡെൽഹി: (www.kasargodvartha.com) എൻ എച്ച് പി സി (NHPC) ലിമിറ്റഡ് ജൂനിയർ എൻജിനീയർ, വിവിധ നോൺ എക്സിക്യൂട്ടീവ് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള ഓൺലൈൻ അപേക്ഷ ആരംഭിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് nhpcindia(dot)com എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ജൂൺ 30ന് രാത്രി 11.55 വരെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. മൊത്തം 388 തസ്തികകളിലേക്കാണ് നിയമനം.

News, National, New Delhi, NHPC Limited, Recruitment, Vacancies, Jobs, Govt. Jobs, NHPC Limited recruitment 2023: Application begins for 388 non executive posts.

ഒഴിവ് വിശദാംശങ്ങൾ

ജൂനിയർ എൻജിനീയർ (സിവിൽ) : 149

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ) : 74

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ) : 63

ജൂനിയർ എൻജിനീയർ (ഇ&സി) : 10

സൂപ്പർവൈസർ (ഐടി) : 9

സൂപ്പർവൈസർ (സർവേ) : 19

സീനിയർ അക്കൗണ്ടന്റ്: 28

ഹിന്ദി വിവർത്തകൻ : 14

ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) : 14

ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ) : 8

യോഗ്യത

പ്രായപരിധി: എല്ലാ തസ്തികകളുടെയും പരമാവധി പ്രായപരിധി 2023 ജൂൺ 30-ന് 30 വയസാണ്. വിജ്ഞാപനത്തിൽ ഉദ്യോഗാർത്ഥികൾക്ക് വിദ്യാഭ്യാസ യോഗ്യത, സംവരണങ്ങൾ/ ഇളവുകൾ, ശമ്പള സ്കെയിൽ എന്നിവയും പോസ്റ്റുകളെ സംബന്ധിച്ച മറ്റ് വിവരങ്ങളും പരിശോധിക്കാവുന്നതാണ്:


തിരഞ്ഞെടുപ്പ് പ്രക്രിയ

കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ ഉണ്ടായിരിക്കും.

അപേക്ഷ ഫീസ്

ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗത്തിൽപ്പെട്ടവർ ഓൺലൈൻ മോഡ് വഴി 295 രൂപ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. SC/ST/PwBD/Ex-Serviceman വിഭാഗങ്ങളെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷിക്കാനുള്ള നടപടികൾ

* ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

* ഹോംപേജിൽ, Careers ടാബിൽ ക്ലിക്ക് ചെയ്യുക

* recruitment of Non-executives in NHPC Ltd. എന്നതിനുള്ള അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

* നിർദേശങ്ങൾ വായിച്ച് രജിസ്ട്രേഷനുമായി മുന്നോട്ട് പോകുക

* ലോഗിൻ ചെയ്ത് പോസ്റ്റിന് അപേക്ഷിക്കുക

* അപേക്ഷാ ഫീസ് അടച്ച് സമർപ്പിക്കുക.

Keywords: News, National, New Delhi, NHPC Limited, Recruitment, Vacancies, Jobs, Govt. Jobs, NHPC Limited recruitment 2023: Application begins for 388 non executive posts.
< !- START disable copy paste -->

Post a Comment