1995 ൽ രൂപീകൃതമായ പൊതുമേഖലാ സ്ഥാപനമായ ബിആർഡിസിയുടെ ചെയർമാൻ സംസ്ഥാന ചീഫ് സെക്രടറിയാണ്. ചീഫ് സെക്രടറിയായി ചുമതല ഏൽക്കുന്നതോടെ ഡോ. വേണു ബിആർഡിസിയുടെ ചെയർമാൻ കൂടിയാവും. ബേക്കൽ ടൂറിസം നടപ്പിലാക്കാനായി 235 ഏകർ സ്ഥലമാണ് അന്ന് ജില്ലയിലെ നാല് പഞ്ചായതുകളിൽ നിന്നും ഏറ്റെടുത്തത് . ടൂറിസം വന്നാൽ മദ്യവും മയക്കുമരുന്നും വരുമെന്ന് പറഞ്ഞ് എതിർത്ത ചിലരെ അനുനയിപ്പിച്ച് ടൂറിസത്തിന്റെ അനന്ത സാധ്യതകൾ പറഞ്ഞ് മനസിലാക്കി തദ്ദേശീയരെ പദ്ധതിയുമായി സഹകരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ താഴെ തട്ടിലേക്കിറങ്ങിയുള്ള പ്രവർത്തനം കൊണ്ട് മാത്രമായിരുന്നു .
ടൂറിസത്തിന് ജനകീയ മുഖം ലഭിച്ചത് അദ്ദേഹത്തിന്റെ വരവോട് കൂടിയായായിരുന്നു. ബേക്കൽ കോട്ടയിലെ ടൂറിസ്റ്റ് ബംഗ്ലാവിലായിരുന്നു കുറേകാലം താമസിച്ചത്. ബേക്കൽ കോട്ടയിൽ നിന്നും കേൾക്കുന്ന അറബിക്കടലിൻ്റെ തിരമാലയുടെ ശബ്ദവും, ഇളം കാറ്റിന്റെ സുഖവും ഫൈവ് സ്റ്റാർ ഹോടെലുകളിൽ നിന്നും കിട്ടില്ല എന്ന് അദ്ദേഹം പറയുമായിരുന്നുവെന്നാണ് അനുഭവസ്ഥർ പറയുന്നത്. ദീർഘ വീക്ഷണവും തദ്ദേശീയരിൽ സാധാരണക്കാരോട് പോലും എളിമയോടെ പെരുമാറുകയും ചെയ്ത ഡോ. വേണുവിന്റെ നേതൃത്വം ബിആർഡിസിക്ക് നല്ല പുരോഗതിയുണ്ടാക്കി .
പദ്ധതി പ്രദേശമായ ജില്ലയിലെ ചെമനാട്, ഉദുമ, പള്ളിക്കര, അജാനൂർ പഞ്ചായതുകളിൽ റിസോർടുകൾക്കും പൊതുജനങ്ങൾക്കുമായി ഏഴ് എംഎൽഡി കുടിവെള്ള പദ്ധതി, വോൾടേജ് ക്ഷാമമുണ്ടായിരുന്ന പദ്ധതി പ്രദേശത്ത് 11 കെ വി ലൈനുകൾ, പദ്ധതിയുടെ ഭാഗമായി നിരവധി റോഡുകൾ എന്നിവ ഒരുക്കാനും അദ്ദേഹം മുൻകൈ എടുത്തു. ഗ്ലോബൽ ടെൻഡറിലൂടെ ആറ് റിസോർട് സൈറ്റുകളിലേക്ക് നിക്ഷേപകരെ കൊണ്ട് വന്നത് അദ്ദേഹം ബിആർഡിസിയുടെ എം.ഡി ആയിരിക്കുന്ന കാലത്താണ് .
അതിൽ ഉദുമ പഞ്ചായതിലെ താജ്, ലളിത് റിസോർടുകൾ ജില്ലയുടെ അഭിമാനമായി നില കൊള്ളുന്നു . വർഷങ്ങളോളം ബിആർഡിസിയുടെ എംഡി യായി സേവനമനുഷ്ടിച്ച ഡോ. വേണു ടൂറിസം, മറ്റ് ഇതര വകുപ്പുകളുടെ സെക്രടറിയായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ആഭ്യന്തര വകുപ്പ് സെക്രടറിയുടെ ചുമതലയുള്ള അഡീ. ചീഫ് സെക്രടറിയാണ്.
കഴിഞ്ഞ ഡിസംബറിൽ ബേക്കൽ ബീച് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് അദ്ദേഹം അവസാനം ബേക്കലിലെലെത്തിയത്. പ്രസംഗത്തിൽ കാസർകോട്ടെ ഔദ്യോഗിക ജീവിതത്തിൽ സൗഹൃദമുണ്ടാക്കിയവരിൽ മുൻ എംഎൽഎ പി രാഘവൻ, പള്ളിക്കരയിലെ അബ്ദുർ റഹ്‌മാൻ മാസ്റ്റർ , ബേക്കൽ കോട്ടയിലെ താമസത്തിൽ എന്നും സഹായിയായി നിന്ന അരളിക്കിലെ കരിയപ്പു എന്നിവരുടെ പേരുകൾ എടുത്ത് പറഞ്ഞ ഡോ. വേണു സൗഹൃദത്തിന്റെ പേരുകൾ പറയാൻ സമയം അനുവദിക്കുന്നില്ല എന്ന് വിഷമത്തോടെ പറഞ്ഞത് ഫെസ്റ്റിവലിനെത്തിയ ആയിരങ്ങൾ ഹർഷാരവത്തോടെയാണ് ശ്രവിച്ചത്.
ചീഫ് സെക്രടറി എന്ന നിലയിൽ ബിആർഡിസിയുടെ ചെയർമാനായി ഡോ. വേണു വരുന്നതോടെ ടൂറിസത്തിന്റെ വൻ കുതിപ്പ് ജില്ലയിലുണ്ടാവുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. മെഡിസിനിൽ ബിരുദധാരിയായിട്ടും ഐഎഎസ് നേടി അഡ്മിനിസ്ട്രേഷനാണ് തിരഞ്ഞെടുത്തത്. ഭാര്യ ശാരദ മുരളീധരൻ തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രടറിയുടെ ചുമതലയുള്ള അഡീ. ചീഫ് സെക്രടറിയാണ്.
പൊലീസ് ഉദ്യോഗസ്ഥരിലെ സൗമ്യ മുഖമായി വിലയിരുത്തപ്പെടുന്ന ഡോ. ശെയ്ഖ് ദർവേശ് സാഹിബ് 1997 മാർച് 24 മുതൽ 1998 മാർച് 24 വരെയാണ് കാസർകോട്ട് ജില്ലാ പൊലീസ് മേധാവിയായിട്ടുണ്ടായിരുന്നത്. ആന്ധ്രപ്രദേശ് സ്വദേശിയും 1990 ബാചിലെ ഐപിഎസ് ഓഫീസറുമാണ്. ഐ പി എസ് ട്രെയിനിംഗ് കിഴിഞ്ഞ് ഏഴ് വർഷത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന് കാസർകോട് എസ് പിയായി നിയമനം ലഭിച്ചത്. വർഗീയ സംഘർഷം രൂക്ഷമായിരുന്ന കാസർകോട്ട് ക്രമസമാധാന പാലനത്തിന് ഉണർന്ന് പ്രവർത്തിച്ചതിലൂടെ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
നിലവില്‍ ഫയര്‍ ആൻഡ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജെനറലാണ്. കേരള കേഡറില്‍ എ എസ് പിയായി നെടുമങ്ങാട് സർവീസ് ആരംഭിച്ച ഇദ്ദേഹം വയനാട്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളിലും എസ് പിയായും എം എസ് പി, കെ എ പി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടൻറ് ആയും സേവനമനുഷ്ഠിച്ചു. ഗവര്‍ണറുടെ എ ഡി സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്‍റെ ഭാഗമായി കൊസോവയിലും പ്രവർത്തിച്ചിട്ടുണ്ട്. എസ് പി റാങ്കില്‍ കൊച്ചി സിറ്റി പൊലീസ് കമീഷണറുമായിരുന്നു.
എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പൊലീസ് അകാഡമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അമേരിക്കയില്‍ നിന്ന് ഉള്‍പെടെ നിരവധി പരിശീലനം നേടിയിട്ടുണ്ട്. കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം തുടര്‍ന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റും ഫിനാന്‍സില്‍ എംബിഎയും നേടി. വിശിഷ്ടസേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007 ല്‍ ഇൻഡ്യൻ പൊലീസ് മെഡലും ലഭിച്ചു. ഫരീദാ ഫാത്വിമയാണ് ഭാര്യ. മക്കൾ: ഫറാസ് മുഹമ്മദ്, ഡോ. ആഇശ ആലിയ. മരുമകന്‍: മുഹമ്മദ് ഇഫ്തിഖാർ.
Keywords: News, Bekal, Kasaragod, Kerala, Dr. Venu Vasudevan, Chief Secretary, BRDC, New Chief Secretary Dr. Venu Vasudevan is associated with Kasaragod.
< !- START disable copy paste -->