city-gold-ad-for-blogger

Baby Died | രക്തസ്രാവത്തിൽ മരിച്ച ആശാവർകറുടെ ചോരക്കുഞ്ഞും കണ്ണടച്ചു; ആശുപത്രിക്കെതിരെ പരാതി

മംഗ്‌ളുറു: (www.kasargodvartha.com) പ്രസവത്തെത്തുടർന്നുണ്ടായ അമിത രക്തസ്രാവം മൂലം ബുധനാഴ്ച മംഗ്‌ളുറു ഗവ. വെന്റ്ലോക് ആശുപത്രിയിൽ മരിച്ച യുവതിയുടെ ചോരപ്പൈതലും കണ്ണടച്ചു. പുത്തൂരിലെ ആശാവർകറും ഹിറെബൻഡഡി മുറ കോളനിയിലെ ബാലകൃഷ്ണ ഗൗഡയുടെ ഭാര്യയുമായ ഭവ്യയുടെ (28) കുഞ്ഞാണ് മരിച്ചത്.

Baby Died | രക്തസ്രാവത്തിൽ മരിച്ച ആശാവർകറുടെ ചോരക്കുഞ്ഞും കണ്ണടച്ചു; ആശുപത്രിക്കെതിരെ പരാതി

തിങ്കളാഴ്ച പുത്തൂർ ഗവ. ആശുപത്രിയിൽ മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയ യുവതിയെ പിറ്റേന്ന് രക്തസ്രാവം കാരണം വെന്റ്ലോകിലേക്ക് മാറ്റിയതായിരുന്നു. മാതാവിന്റെ മരണത്തെത്തുടർന്ന് വെന്റ്ലോക് അധികൃതരുടെ പരിചരണത്തിലായിരുന്നു നവജാത ശിശു.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് തന്റെ ഭാര്യയുടേയും കുഞ്ഞിന്റേയും മരണകാരണം എന്ന് ബാലകൃഷ്ണ ഗൗഡ ജില്ല ഡെപ്യൂടി കമീഷണർർക്കും ജില്ല ആരോഗ്യ ഓഫീസർക്കും നൽകിയ പരാതിയിൽ പറഞ്ഞു. അന്വേഷണം നടത്തുമെന്ന് ഡി സി ഗൗഡയെ അറിയിച്ചു.

Keywords: News, National, Mangalore, Puttur, Obituary, Karnataka, Baby Died, Hospital, Complaint, Investigation, New born dies two days after mother’s death.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia