ആദ്യം ബെംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിയാദിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടാകാത്തതിനെ തുടർന്ന് മംഗ്ളുറു ദേർളക്കട്ടയിലെ കെ എസ് ഹെഗ്‌ഡെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയ്ക്കിടെ ശനിയാഴ്ച പുലർചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
സിയാദ് ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരുന്നുവെന്നും അടുത്തിടെ ആ പെൺകുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞതിനെ തുടർന്ന് യുവാവ് മനോവിഷമത്തിലായിരുന്നുവെന്നും പറയുന്നു. അതിനിടെയാണ് എലിവിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോർടം നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം വീട്ടിലെത്തിച്ച് പിന്നീട് ബെണ്ടിച്ചാൽ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരങ്ങൾ: സൈഫുദ്ദീൻ, ശഹന.
Keywords: News, National, Mangalore, Obituary, Hospital, Kasaragod, Treatment, Postmortem, Death, Native of Kasaragod died while undergoing treatment.
< !- START disable copy paste -->