എല്ലാവിധ ഇന്റീരിയര്‍ ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്, കൂടുതല്‍ വിശാലമായ ഷോപിംഗ് അനുഭവവുമായി നാലപ്പാട് ഇന്റീരിയേഴ്‌സ് പ്രവര്‍ത്തനമാരംഭിക്കുന്നത്.
ഗുണനിലവാരവും വിശ്വാസ്യതയും കൊണ്ട് ജനഹൃദയങ്ങളില്‍ ഇടംനേടിയ നാലപ്പാടിന്റെ മൂന്നാമത്തെ ഷോറൂമാണിത്. ഉപഭോക്താക്കളുടെ അഭിരുചികള്‍ക്കനുസരിച്ച് ഏറ്റവും മനോഹരമായി ഇന്റീരിയര്‍ പ്രോജക്ടുകള്‍ ചെയ്തുനല്‍കുന്ന ഏറ്റവും മികച്ച സേവനം നാലപ്പാട് ഇന്റീരിയേഴ്‌സിന്റെ പ്രധാന സവിശേഷതയാണ്.
ഒപ്പം തന്നെ, ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഓഫീസ് അല്ലെങ്കില്‍ വീട് ഇന്റീരിയര്‍ പ്രോജക്ടുകള്‍ നിര്‍വഹിക്കുന്നു എന്നതും നാലപ്പാടിനെ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമാക്കുന്നു. മനസിനിണങ്ങിയ ഉത്പന്നങ്ങള്‍ ഏറ്റവും സൗകര്യപ്രദമായ തവണവ്യവസ്ഥയില്‍ സ്വന്തമാക്കാനുള്ള സൗകര്യവും ഫ്രീ ഡെലിവെറിയും നാലപ്പാട് ഇന്റീരിയേഴ്‌സ് അവതരിപ്പിക്കുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്റീരിയര്‍ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് നാലപ്പാട് ഇന്റീരിയേഴ്‌സ് മാനജ്മെന്റ് അറിയിച്ചു.