Join Whatsapp Group. Join now!
Aster MIMS 25/06/2023

MV Govindan | കെപിസിസി അധ്യക്ഷന്‍ പ്രതിയായത് തട്ടിപ്പും വഞ്ചനയും ഉള്‍പെട്ട ക്രിമിനല്‍ കേസില്‍, ഓലപ്പാമ്പ് കണ്ടാല്‍ ഭയക്കുന്ന പ്രസ്ഥാനമല്ല സിപിഎം; കെ സുധാകരനെതിരെ അതിശക്തമായ വിമര്‍ശനവുമായി എം വി ഗോവിന്ദന്‍

'പാര്‍ടിയും ദേശാഭിമാനിയും ശക്തമായി നേരിടും' MV Govindan, KPCC President, K Sudhakaran, CPM State Secretary, Deshabhimani, Criticism

മയ്യില്‍: (www.kasargodvartha.com) മോന്‍സണ്‍ അഴിമതി -കോഴയാരോപണത്തില്‍ കുടുങ്ങിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ അതിശക്തമായ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍.

തന്നെ മാനനഷ്ടക്കേസ് നല്‍കി പേടിപ്പിക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നോക്കേണ്ടെന്നും അതിനെ പാര്‍ടിയും ദേശാഭിമാനിയും ശക്തമായിതന്നെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ കണ്ണൂരിലെ പാര്‍ടി പരിപാടിക്കിടെ പ്രതികരിച്ചു.

എന്‍ജിഒ യൂനിയന്‍ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 60 ഭവനങ്ങള്‍ നിര്‍മിച്ച് നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മയ്യില്‍ ഏരിയാ കമിറ്റിക്ക് കീഴില ചെറുപഴശ്ശിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. കെ സുധാകരന്‍ പ്രതിയായത് തട്ടിപ്പും വഞ്ചനയും ഉള്‍പെട്ട ക്രിമിനല്‍ കേസിലാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മാനനഷ്ടക്കേസെന്ന ഓലപ്പാമ്പ് കണ്ടാല്‍ ഭയക്കുന്ന പ്രസ്ഥാനമല്ല ദേശാഭിമാനിയും സിപിഎമ്മും. കോണ്‍ഗ്രസ് ക്രിമിനല്‍ കേസിനെ എന്തിനാണ് രാഷ്ട്രീയമായി  നേരിടുന്നത്. പുനര്‍ജനി കേസില്‍ തനിക്കും സുധാകരന്റെ ഗതി വരുമെന്നോര്‍ത്താണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേസിനെ പിന്തുണയ്ക്കുന്നത്.

മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ സുധാകരന്‍ തന്നെയല്ലെ വിവരങ്ങള്‍ വെളിപ്പടുത്തിയത്. അത്രയൊന്നും താനോ ദേശാഭിമാനിയോ പറഞ്ഞിട്ടില്ല. പോക്‌സോ കേസില്‍ മോന്‍സനെ ജീവപര്യന്തം ശിക്ഷിച്ചതിന്റ മൂന്നാം ദിവസം സുധാകരന്‍ എന്താണ് പറഞ്ഞത്. മോന്‍സണ്‍ തന്റെ മിത്രമാണെന്നും ശത്രവല്ല എന്നുമല്ലെ. ഇതെല്ലാം ജനം കേട്ടതല്ലെയെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കമ്യുനിസ്റ്റ് വിരുദ്ധജ്വരം പിടിപ്പെട്ടിരിക്കയാണ്. ആരുടേയും സര്‍ടിഫികറ്റിലല്ല സിപിഎം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ തനിക്കെതിരെ പോക്‌സോ കേസ് ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി എംവി ഗോവിന്ദന്‍ രംഗത്തെത്തിയത്. 

News, Kerala, Kerala-News, Top-Headlines, Malayalam-News, MV Govindan, KPCC President, K Sudhakaran, CPM State Secretary, Deshabhimani, Criticism, MV Govindan against KPCC president K Sudhakaran.


Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, MV Govindan, KPCC President, K Sudhakaran, CPM State Secretary, Deshabhimani, Criticism, MV Govindan against KPCC president K Sudhakaran.

Post a Comment