city-gold-ad-for-blogger

Manju Warrier | മിസ്റ്റര്‍ എക്‌സ്: തമിഴില്‍ മൂന്നാമത്തെ ചിത്രവുമായി വീണ്ടും നടി മഞ്ജു വാര്യര്‍

ചെന്നൈ: (www.kasargodvartha.com) തമിഴില്‍ മൂന്നാമത്തെ ചിത്രവുമായി വീണ്ടും നടി മഞ്ജു വാര്യര്‍. മിസ്റ്റര്‍ എക്‌സ് (Mr. X) എന്നാണ് ചിത്രത്തിന്റെ പേര്. മനു ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജുവിനൊടൊപ്പം ആര്യയും ഗൗതം കാര്‍ത്തിക്കും പ്രധാനകഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നുണ്ട്. ഒരു ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്. 

2019ല്‍ പുറത്ത് ഇറങ്ങിയ ധനുഷ്-വെട്രിമാരന്‍ അസുരന്‍ എന്ന  ഒറ്റ ചിത്രം കൊണ്ടുതന്നെ  കോളിവുഡ് പ്രേക്ഷകരുടെ മനസ് സ്വന്തമാക്കാന്‍ മഞ്ജുവിന് കഴിഞ്ഞു. അജിത് ചിത്രമായ 'തുനിവ്' ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മഞ്ജുവിന്റെ തമിഴ് ചിത്രം. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെട്ട ഈ ചിത്രം വന്‍ വിജയമായിരുന്നു. 250  കോടിയായിരുന്നു തുനിവ് ബോക്‌സോഫീസ് കലക്ഷന്‍ നേടിയത്.

Manju Warrier | മിസ്റ്റര്‍ എക്‌സ്: തമിഴില്‍ മൂന്നാമത്തെ ചിത്രവുമായി വീണ്ടും നടി മഞ്ജു വാര്യര്‍

Keywords: Chennai, News, National, Cinema, Entertainment, Top-Headlines, Actress, Manju Warrier,  'Mr. X': Manju Warrier joins cast of Arya-Gautham Karthik's film.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia