Join Whatsapp Group. Join now!
Aster MIMS 25/06/2023

Protest | ഒരു വർഷത്തിനിടെ പൊലിഞ്ഞത് 10 ജീവനുകൾ; കോളജ് വിദ്യാർഥിയുടെ അപകട മരണത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ റാലി നടത്തി

ബസുകളുടെ മത്സര ഓട്ടവും അമിത വേഗവും നിയന്ത്രിക്കണമെന്ന് ആവശ്യം Mangalore News, Karnataka, Malayalam News, ദക്ഷിണ കന്നഡ വാർത്തകൾ, Obituary
മംഗ്ളുറു: (www.kasargodvartha.com) മംഗ്ളൂറിനടുത്ത മൂഡബിദ്രി തൊഡാരിയിൽ ബൈക് യാത്രികനായ വിദ്യാർഥി ബസ് ഇടിച്ച് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ റാലി നടത്തി. എഡപ്പദവ് ജൻക്ഷൻ കേന്ദ്രീകരിച്ച് രാവിലെ എട്ടരയോടെ സംഘടിപ്പിച്ച റാലിയിൽ വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.

News, National, Mangalore, Karnataka, Obituary, Accident, College Student, Protest, Moodbidri bus accident: Students hold protest.

മൂഡബിദ്രി ആൽവ കോളജ് വിദ്യാർഥിയും എഡപ്പദവിലെ രാജേശ്വരി ജ്വലേഴ്സ് ഉടമ ചന്ദ്രഹാസ ആചാര്യയുടെ ഏക മകനുമായ കാർത്തിക് ആചാര്യ (19) ചൊവ്വാഴ്ച അപകടത്തിൽ മരിച്ചിരുന്നു. മറ്റൊരു ബസിനെ മറികടക്കാൻ അമിത വേഗത്തിൽ വന്ന ബസ് ബൈക് ഇടിച്ച് തെറിപ്പിച്ചായിരുന്നു അപകടം.

ബസുകളുടെ മത്സര ഓട്ടവും അമിത വേഗവും കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ മേഖലയിൽ 10ലേറെ പേരുടെ ജീവനെടുത്തതായി വിദ്യാർഥികൾ റാലി സ്ഥലത്ത് എത്തിയ സർകിൾ ഇൻസ്പെക്ടർ കെ നിരഞ്ജന് നൽകിയ നിവേദനത്തിൽ പറഞ്ഞു. എന്നിട്ടും പൊലീസിന്റേയോ ബന്ധപ്പെട്ട അധികാരികളുടെയോ ഭാഗത്ത് നിന്ന് നടപടിയില്ല. ഒരു വർഷത്തിനിടെ 150 കേസുകൾ രജിസ്റ്റർ ചെയ്തതായി സിഐ അറിയിച്ചു. റോഡിൽ ഹമ്പും ഡിവൈഡറും സ്ഥാപിക്കണമെന്ന ആവശ്യം നടപ്പാക്കാൻ പൊലീസ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: News, National, Mangalore, Karnataka, Obituary, Accident, College Student, Protest, Moodbidri bus accident: Students hold protest.
< !- START disable copy paste -->

Post a Comment