Join Whatsapp Group. Join now!
Aster MIMS 25/06/2023

Saji Cherian | 600 കിലോമീറ്ററോളം ദൈർഘ്യമുള്ള കേരളത്തിന്റെ തീരം പൂർണമായും ശുചീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

സമുദ്രമാലിന്യ സർവേ ഉദ്ഘാടനം ചെയ്തു Saji Cherian, Fisheries Department, Kerala Govt, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) 600 കിലോമീറ്ററോളം ദൈർഘ്യമുള്ള കേരളത്തിന്റെ തീരം പൂർണമായും ശുചീകരിക്കലും കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കലുമാണ് സംസ്ഥാന സർക്കാർ ലക്ഷമെന്നും ഇതിനാണ് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി നടപ്പിലാക്കുന്നതെന്നും ഫിഷറീസ് സാംസ്കാരിക യുവജന കാര്യ മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലോക സമുദ്ര ദിനത്തിൽ കേരള സർവകലാശാലയും ഫിഷറീസ് വകുപ്പും തുടക്കമിടുന്ന സമഗ്ര തീരശുചീകരണ പദ്ധതി, സമുദ്രമാലിന്യ സർവേ എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം വലിയ പറമ്പ ഗ്രാമ പഞ്ചായത്തിലെ മാവിലാകടപ്പുറം പന്ത്രണ്ടില്‍ മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.

News, Kasaragod, Kerala, Saji Cherian, Fisheries Department, Kerala Govt, Minister Saji Cherian said that coast of Kerala will be completely cleaned.

കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ കാംപയിൻ പ്രവർത്തനം കൂടിയാണിത്. ഇതിനായി സർക്കാർ അഞ്ച് കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്. തീര മേഖലയിലെ പരിസ്ഥിതി സംരക്ഷണത്തിനായി കേരള സർവകാലശാല നടത്തുന്ന പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

എം. രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വലിയ പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശ്യാമള , ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അനിൽകുമാർ , വലിയ പറമ്പ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഖാദർ പാണ്ട്യാല, കെ മനോഹരൻ, ഇ കെ മല്ലിക, ഫിഷറീസ് ഡി.ഡി സതീഷ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി മധു, എം അബ്ദുൽസലാം, പഞ്ചായത്ത് സെക്രട്ടറി എം പി വിനോദ് കുമാർ, കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് തലവൻ പ്രൊഫ എ ബിജുകുമാർ, കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് ഡിപ്പാർട്ട്മെന്റ് റിസർച്ച് അസോസിയേറ്റ് ഡോ. സിബിൻ ആന്റണി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി നാരായണൻ, കെ അശോകൻ, ഉസ്മാൻ പാണ്ടിയാല, മധുസൂദനൻ കാരണത്ത് ഒ.കെ ബാലകൃഷ്ണൻ, പത്മനാഭൻ, കെ കുമാരൻ, വി.വി ഉത്തമൻ എന്നിവർ സംബന്ധിച്ചു. വലിയ പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവൻ സ്വാഗതം പറഞ്ഞു.

ലക്ഷ്യം തീരത്തെയും കടലിനെയും മാലിന്യമുക്തമാക്കൽ

കേരള സർവ്വകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗവും കേരള ഫിഷറീസ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന സമഗ്ര തീരശുചീകരണ പദ്ധതിയും സമുദ്രമാലിന്യ സർവേയും, സമുദ്രങ്ങളെ സംരക്ഷിക്കുന്നതിലും സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും കാര്യമായ മാറ്റം വരുത്തലാണ് ലക്ഷ്യമിടുന്നത്.

കേരള സർവകലാശാല , യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് പ്ലസ് പദ്ധതിയുടെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ യുഎസ്എയിലെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ അന്താരാഷ്ട്ര മാർഗനിർദേശങ്ങൾ അനുസരിച്ചാവും സമുദ്രമാലിന്യ സർവേ നടപ്പിലാക്കുന്നത്.

വിവിധ കോളേജുകളുടെയും പൗരശാസ്ത്രജ്ഞരുടെയും സഹകരണത്തോടെയാണ് കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളിൽ പരിപാടി നടത്തുന്നത്. വിദഗ്ധരായ ശാസ്ത്രജ്ഞർക്കൊപ്പം തീരപ്രദേശത്ത് കാണപ്പെടുന്ന സമുദ്ര അവശിഷ്ടങ്ങൾ ശേഖരിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും ആവശ്യമായ ഉപകരണങ്ങളും പരിശീലന പരിപാടികളും നടപ്പിലാക്കിയിട്ടുണ്ട്.

സമുദ്ര അവശിഷ്ടങ്ങളെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ സൃഷ്ടിക്കുന്നതിലൂടെ, നയ മാറ്റങ്ങൾക്ക് വേണ്ടി വാദിക്കാനും പൊതുജനങ്ങളെ ബോധവൽക്കരിക്കാനും പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കാനും കൂടുതൽ പരിസ്ഥിതി സൗഹൃദ രീതികൾ സ്വീകരിക്കാനും വ്യക്തികളെ പ്രചോദിപ്പിക്കാൻ പദ്ധതിയിലൂടെ കഴിയും എന്നാണ് പ്രതീക്ഷ. പരിസ്ഥിതി സംരക്ഷണത്തിൽ അഭിനിവേശമുള്ള വ്യക്തികളെയും കമ്മ്യൂണിറ്റി ഗ്രൂപ്പുകളെയും സംഘടനകളെയും കൈകോർക്കാനും ബീച്ച് ശുചീകരണത്തിൽ സജീവമായി പങ്കെടുപ്പിക്കും.

കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് തലവൻ പ്രൊഫ എ ബിജുകുമാർ , കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് ഡിപ്പാർട്ട്മെന്റ് റിസർച്ച് അസോസിയേറ്റ് ഡോ. സിബിൻ ആന്റണി എന്നിവരാണ് നേതൃത്വം നൽകുന്നത്.

Keywords: News, Kasaragod, Kerala, Saji Cherian, Fisheries Department, Kerala Govt, Minister Saji Cherian said that coast of Kerala will be completely cleaned.
< !- START disable copy paste -->

Post a Comment