Join Whatsapp Group. Join now!
Aster MIMS 25/06/2023

Award | മെട്രോ മുഹമ്മദ് ഹാജി സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് ഡോ. സുബൈര്‍ ഹുദവിക്ക്; കാസര്‍കോട്ടെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി മുഖ്യമന്ത്രിയെ കാണും

'പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും തുടര്‍ പഠനത്തിന് അവസരം നല്‍കണം' Metro Muhammad Haji, Award, Dr. Zubair Hudavi,
കാസര്‍കോട്: (www.kasargodvartha.com) മത-സാമൂഹിക, രാഷ്ട്രീയ, കാരുണ്യ മേഖലകളില്‍ മൂന്ന് പതിറ്റാണ്ട് കാലം ജില്ലക്കകത്തും പുറത്തും നിറസാന്നിധ്യമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാര്‍ഥം ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി കാസര്‍കോട് ജില്ലാ കമിറ്റി ഏര്‍പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡ് പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഡോ. സുബൈര്‍ ഹുദവിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
   
Metro Muhammad Haji, Award, Dr. Zubair Hudavi, Malayalam News, Press Meet, Kasaragod News, Metro Muhammad Haji Memorial Education Award, Metro Muhammad Haji Memorial Education Award to Dr. Zubair Hudavi.

മുന്‍ കണ്ണൂര്‍ വി സി ഡോ. ഖാദര്‍ മാങ്ങാട്, നജീബ് കാന്തപുരം എംഎല്‍എ, ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കോര്‍ഡിനേറ്റര്‍ സുബൈര്‍ മാസ്റ്റര്‍ നെല്ലിക്കാപറമ്പ് എന്നിവര്‍ ചേര്‍ന്നുള്ള പാനലാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ആദ്യവര്‍ഷം ഈ അവാര്‍ഡ് ലഭിച്ചത് മുന്‍ കണ്ണൂര്‍ പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ. കെ പി ജയരാജനാണ്. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2023 ജൂലൈ ആദ്യവാരത്തില്‍ കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന മെട്രോ അനുസ്മരണ ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.


കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മുഖ്യമന്ത്രിയെ കാണുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലയില്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും തുടര്‍ പഠനത്തിന് അവസരം നല്‍കുക, ഇതിനായി സീറ്റ് വര്‍ധനവിന് പുറമെ പുതിയ ബാചുകള്‍ അനുവദിക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മലബാറിന് ജനസംഖ്യാനുപാതികമായി സ്ഥാപനങ്ങള്‍ അനുവദിക്കുക, ജില്ലയിലെ അധ്യാപക ഒഴിവുകള്‍ നികത്താന്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വെക്കുന്നത്.
    
Metro Muhammad Haji, Award, Dr. Zubair Hudavi, Malayalam News, Press Meet, Kasaragod News, Metro Muhammad Haji Memorial Education Award, Metro Muhammad Haji Memorial Education Award to Dr. Zubair Hudavi.

വാര്‍ത്താസമ്മേളനത്തില്‍ സി മുഹമ്മദ് കുഞ്ഞി, പുത്തൂര്‍ മുഹമ്മദ് ഹാജി, മൂസ ചെര്‍ക്കള, ശരീഫ് കാപ്പില്‍, റസാഖ് തായലക്കണ്ടി, അശ്‌റഫ് കോട്ടോടി, ബി കെ മുഹമ്മദ് കുഞ്ഞി, മുഹമ്മദലി ചിത്താരി എന്നിവര്‍ പങ്കെടുത്തു.

Keywords: Metro Muhammad Haji, Award, Dr. Zubair Hudavi, Malayalam News, Press Meet, Kasaragod News, Metro Muhammad Haji Memorial Education Award, Metro Muhammad Haji Memorial Education Award to Dr. Zubair Hudavi.
< !- START disable copy paste -->

Post a Comment