മേല്‍പറമ്പ്: (www.kasargodvartha.com) ചാക്കുമായി പോവുകയായിരുന്ന മിനിലോറി ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് മറിഞ്ഞ് അപകടം. ഡ്രൈവറും സഹായിയും തലനാരിഴയ്ക്ക് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കര്‍ണാടക ഹാവേരി സ്വദേശികളായ ബസവരാജ് (39), സിദ്ധലിങ്ക(35) എന്നിവരാണ് അപകടത്തില്‍പെട്ടത്.
വ്യാഴാഴ്ച രാവിലെ 6.30 മണിക്കാണ് സംഭവം. കായംകുളത്തില്‍ നിന്നും കര്‍ണാടക ഹാവേരിയിലേക്ക് പോവുകയായിരുന്ന മിനിലോറിയാണ് അപകടത്തിനിടയായത്. ഡ്രൈവര്‍ ഉറങ്ങിയപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഓടിക്കൂടിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് നിന്നത്. പരുക്കേറ്റവര്‍ക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി. പോസ്റ്റ് തകര്‍ന്നതിനെ തുടര്‍ന്ന് ഇലക്ട്രിസിറ്റി ഓഫീസില്‍ വിളിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.
Keywords: News, Kerala, Kerala-News, Accident-News, Malayalam-News, Top-Headlines, Injured, Accident, Melparamba, Lorry Driver, Loory, Electric Post, Melparamba: Mini Lorry Smashed Electric Post and Overturned.