മംഗളൂറു: (www.kasargodvartha.com) മൂന്നും നാലും വയസുള്ള മക്കളെ പിതാവ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയതായി പൊലീസ്. ശ്രീരംഗപട്ടണം മരളഗളയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം.
പൊലീസ് പറയുന്നത്: പി ശ്രീകാന്ത്(42) ആണ് മക്കളായ ആദര്‍ശ് (നാല്), അമൂല്യ (മൂന്ന്) എന്നിവരെ കൊലപ്പെടുത്തിയത്. കുട്ടികളുടെ മാതാവ് ലക്ഷ്മിക്ക് അക്രമത്തില്‍ പരുക്കേറ്റു. സംഭവ ശേഷം ഒളിവില്‍ പോയ ശ്രീകാന്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ശ്രീകാന്ത് മറളഗളയില്‍ തോട്ടം തൊഴിലാളിയാണ്. ക്രൂരതക്ക് പിന്നിലെ കാരണം ലക്ഷ്മിയില്‍ നിന്ന് അറിയാനുള്ള ശ്രമത്തിലാണെന്ന് പൊലീസ്.
Keywords: Mangalore, News, National, Top-Headlines, Children, Killed, Crime, Mangalore: Two children killed by man.