city-gold-ad-for-blogger

Remanded | അയൽവാസിയുടെ ബൈക് കത്തിച്ച കേസിൽ അറസ്റ്റിലായ യുവാവ് റിമാൻഡിൽ

ഉദുമ: (www.kasargodvartha.com) അയൽവാസിയുടെ ബൈക് കത്തിച്ച കേസിൽ അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു. ഉദുമ എരോൽ പടിഞ്ഞാറെ കൊവ്വലിലെ ക്വാർടേഴ്സിന് സമീപം നിർത്തിയിട്ടിരുന്ന കെ വി മുനീറിന്റെ ഉടമസ്ഥതയിലുള്ള ബൈകിന് തീയിട്ടുവെന്നാണ് കേസ്. കർണാടക സ്വദേശിയായ വിനയകുമാർ എന്ന പ്രവീൺ (42) ആണ് പിടിയിലായത്.

Remanded | അയൽവാസിയുടെ ബൈക് കത്തിച്ച കേസിൽ അറസ്റ്റിലായ യുവാവ് റിമാൻഡിൽ

ചൊവ്വാഴ്ച അർധരാത്രിയാണ് സംഭവം. കെഎൽ 60 സി 7242 ഹീറോ ഹോൻഡ പാഷൻ ബൈക് പൂർണമായും കത്തി നശിച്ചു. മുൻ വിരോധമാണ് തീവയ്‌പിന്‌ കാരണമെന്നും 30,000 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ മേൽപറമ്പ് സിഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനുരൂപ്, പ്രദീഷ്കുമാർ, ഗ്രേഡ്എസ് ശശിധരൻ പിള്ള എന്നിവരടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയാണ് വിനയകുമാറിനെ അറസ്റ്റ് ചെയ്തത്.

Remanded | അയൽവാസിയുടെ ബൈക് കത്തിച്ച കേസിൽ അറസ്റ്റിലായ യുവാവ് റിമാൻഡിൽ

കാസർകോട്ട് നിന്ന് വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും സംഭവ സ്ഥലം പരിശോധിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അറസ്റ്റ് ചെയ്ത് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ യുവാവിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചു.

Keywords: News, Kasaragod, Udma, Kerala, Crime, Remand, Arrest, Fire, Investigation, Man held for setting neighbour's bike on fire.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia