Join Whatsapp Group. Join now!
Aster MIMS 25/06/2023

Court Verdict | 16കാരിയുടെ പിതാവിനെ പോക്സോ കള്ള കേസിൽ കുടുക്കിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ചു ലക്ഷം പിഴയിട്ട് കോടതി; 'ഡിഎൻഎ പരിശോധന ഫലം വരും മുമ്പേ കുറ്റപത്രം നൽകി, ജയിലിലും കിടന്നു, പിന്നാലെ ഫലം നെഗറ്റീവ്'

കൂട്ടുപ്രതി രണ്ടു മാസവും ജയിലിൽ കിടന്നു DNA Test, Mangalore, ദക്ഷിണ കന്നഡ വാർത്തകൾ, Karnataka
മംഗ്‌ളുറു: (www.kasargodvartha.com) ഡിഎൻഎ പരിശോധന ഫലം വരും മുമ്പേ കുറ്റപത്രം സമർപിച്ച് 16കാരിയുടെ പിതാവ് ഉൾപെടെ രണ്ടു പേരെ 'പോക്സോ' കേസിൽ ജയിലിൽ കിടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ചു ലക്ഷം രൂപ പിഴയിട്ട് കോടതി. പൊലീസ് ഇൻസ്പെക്ടർ എ സി ലോകേഷ്, മംഗ്‌ളുറു വനിത പൊലീസ് സ്റ്റേഷൻ ഓഫീസർമാർ എന്നിവർക്ക് എതിരെയാണ് മംഗ്‌ളുറു അഡി. ജില്ല സെഷൻസ് ഫാസ്റ്റ് ട്രാക് കോടതി (രണ്ട്) ജഡ്‌ജ്‌ കെ എം രാധാകൃഷ്ണയുടെ വിധി. പിഴ അവനവൻ സ്വന്തം കൈയിൽ നിന്ന് 40 ദിവസത്തിനകം അടക്കണം.

News, National, Mangalore, Karnataka, DNA Test, Court Verdict, Case, Complaint, Jail, POCSO Case, Police Officer, Man freed in assault case.

മംഗ്‌ളുറു വനിത പൊലീസ് സ്റ്റേഷനിൽ 2021 ഫെബ്രുവരി 14ന് ലൈംഗിക പീഡനത്തിൽ ഗർഭിണിയായ16 കാരി നൽകിയ പരാതിയുടെ അന്വേഷണം ചില സ്വാർഥ താൽപര്യങ്ങൾക്ക് വഴങ്ങിയാണ് നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. 2022 ഒക്ടോബർ 17 നാണ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തത്. നേരത്തെ നൽകിയ മൊഴികൾ മാറ്റിപ്പറഞ്ഞ കുട്ടി ഒടുവിലാണ് പിതാവിന്റേയും മറ്റൊരാളുടേയും പേരു പറഞ്ഞത്. ഇരുവരും പാവപ്പെട്ട തൊഴിലാളികളാണ്. പിതാവ് എട്ട് മാസവും കൂട്ടുപ്രതി രണ്ടു മാസവും ജയിലിൽ കിടന്നു.

പല സമയങ്ങളിലായി കുട്ടി പറഞ്ഞ നാലു പേരിൽ പിതാവ് ഉൾപെടെ മൂന്നു പേരുടെ രക്ത സാംപിളുകളും കുട്ടിയുടെ ഭ്രൂണവുമാണ് ബെംഗളൂരു ഫോറൻസിക് സയൻസ് ലബോറടറിയിൽ പരിശോധനക്ക് അയച്ചത്. അതിന് മുമ്പു തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഭ്രൂണ പിതൃത്വം മൂന്നു പേർക്കും അല്ലെന്നായിരുന്ന ഡിഎൻഎ റിപോർട്. പിഴ തുകയിൽ നാലു ലക്ഷം നിരപരാധിയായ പിതാവിനും ലക്ഷം ജയിലിൽ കിടന്ന രണ്ടാമനും നൽകാൻ കോടതി നിർദേശിച്ചു. അധികാരം ദുർവിനിയോഗം ചെയ്ത പൊലീസ് ഓഫീസർമാർക്കെതിരെ നടപടി സ്വീകരിക്കാൻ കോടതി മംഗ്‌ളുറു സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ജയിനിനോട് ആവശ്യപ്പെട്ടു.

Keywords: News, National, Mangalore, Karnataka, DNA Test, Court Verdict, Case, Complaint, Jail, POCSO Case, Police Officer, Man freed in assault case.
< !- START disable copy paste -->

Post a Comment