എടത്വാ: (www.kasargodvartha.com) സിംഗപൂരില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കരുവാറ്റ പഞ്ചായത് പരിധിയില്‍പെട്ട ജയചന്ദ്രനെയാണ്(43) എടത്വാ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: സിംഗപൂരില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി തലവടി സ്വദേശിയായ ഗോപകുമാറില്‍ നിന്ന് 90,000 രൂപ വാങ്ങി ജയചന്ദ്രന്‍ മുങ്ങുകയായിരുന്നു. മൂന്ന് വര്‍ഷമായി നാട്ടില്‍നിന്നും മുങ്ങി നടക്കുകയായിരുന്നു. ഗോപകുമാറിന്റെ പരാതിയെ തുടര്‍ന്ന് പൊലീസിന്റെ അന്വഷണത്തിനിടെ എറണാകുളത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്. തൃക്കൊടിത്താനം, ചെങ്ങന്നൂര്‍, എരുമേലി സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ സമാനമായ കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എടത്വാ സിഐ അനന്ദ ബാബു, എസ്‌ഐ മഹേഷ്, സീനിയര്‍ സിപിഒ മാരായ സുനില്‍, ലിസമ്മ, സിപിഒമാരായ രാഗി, ജസ്റ്റിന്‍, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Keywords: News, Kerala, Arrest, Arrested, Police, Case, Jo offering, Fraud, Man arrested for job offering fraud.