Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | 'സ്ത്രീകൾ കുളിക്കുന്ന ദൃശ്യം പകർത്തുന്നതിനിടെ പിടികൂടിയ 12 കാരനെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് പ്രകൃതിവിരുദ്ധ പീഡനകഥ'; വ്യാപാരി അറസ്റ്റിൽ

'വീട്ടിൽ നിന്ന് വാറ്റും കണ്ടെത്തി' Rajapuram News, Malayalam News, Police FIR, കാസറഗോഡ് വാർത്തകൾ
രാജപുരം: (www.kasargodvartha.com) പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ വ്യാപാരിയെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ രമേശൻ (50) ആണ് അറസ്റ്റിലായത്. 12 വയസുകാരനായ കുട്ടി, സ്ത്രീകൾ കുളിക്കുന്ന ദൃശ്യം പകർത്തുന്നത് പ്രദേശവാസികൾ പിടികൂടിയപ്പോഴാണ് പ്രകൃതിവിരുദ്ധ പീഡനം പുറത്തറിഞ്ഞതെന്ന് പൊലീസ് വെളിപ്പെടുത്തി.
 
Kerala, News, Kasaragod, Assualt, Minor, Police, Case, Arrest, Boy, Man arrested for assaulting minor.

'നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കുട്ടിയെ പ്രലോഭിപ്പിച്ച് രമേശൻ സ്ത്രീകൾ കുളിക്കുന്ന ദൃശ്യങ്ങൾ എടുപ്പിക്കുകയായിരുന്നു. ഇതുകണ്ട പ്രദേശവാസികൾ കുട്ടിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് രമേശനാണ് ഫോടോ എടുക്കാൻ പറഞ്ഞതെന്ന് പ്രദേശവാസികളോട് വെളിപ്പെടുത്തിയത്. തുടർന്ന് കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് രമേശൻ കഴിഞ്ഞ രണ്ടുവർഷമായി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് രമേശനെ അറസ്റ്റുചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയപ്പോൾ ഇവിടെനിന്ന് വ്യാജവാറ്റും കണ്ടെടുത്തു', പൊലീസ് പറഞ്ഞു.
 
Kerala, News, Kasaragod, Assualt, Minor, Police, Case, Arrest, Boy, Man arrested for assaulting minor.

ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അതേസമയം ഇയാൾ നിരവധി കുട്ടികളെ പീഡനത്തിനിരയാക്കിയതായും കടയിൽ വരുന്ന കുട്ടികൾക്ക് മിഠായി നൽകിയാണ് പീഡിപ്പിച്ചിരുന്നതെന്നും പ്രദേശവാസികൾ പറയുന്നു. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Kerala, News, Kasaragod, Assualt, Minor, Police, Case, Arrest, Boy, Man arrested for assaulting minor.
< !- START disable copy paste -->

Post a Comment