Join Whatsapp Group. Join now!
Aster MIMS 25/06/2023

Injured | സിംഗപൂരില്‍ നിന്ന് ലന്‍ഡനിലേക്കുള്ള ബ്രിടീഷ് എയര്‍വേയ്സ് ആകാശച്ചുഴിയില്‍പ്പെട്ടു: ഗുരുതരമായി പരുക്കേറ്റ ജീവനക്കാരനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

സംഭവം 30,000 അടി ഉയരത്തില്‍ വച്ച് London-Bound British Airways, Flight, Crew Member Hospitalised

ലന്‍ഡന്‍: (www.kvartha.com) സിംഗപൂരില്‍ നിന്ന് ലന്‍ഡനിലേക്കുള്ള ബ്രിടീഷ് എയര്‍വേയ്സ് ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാരന് ഗുരുതര പരുക്ക്. ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. യാത്രക്കാര്‍ക്കും പരുക്കുകളുണ്ട്. ഇവരുടെ നില ഗുരുതമല്ലെന്ന് റിപോര്‍ടുകള്‍ പറയുന്നു. 

ഗുരുതരമായി പരുക്കേറ്റയാളുടെ കണങ്കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. വ്യാഴാഴ്ച രാത്രി സിംഗപൂരിലെ ചാംഗി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ലന്‍ഡനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ബംഗാള്‍ ഉള്‍ക്കടലിന് മീതെ ആകാശച്ചുഴിയില്‍പെട്ടതോടെ വിമാനം സിംഗപൂരില്‍ തന്നെ ഇറക്കി. 

London, News, Top-Headlines, Flight, Injured, Hospitalized, London-Bound British Airways Flight Suffers Severe Turbulence, Crew Member Hospitalised.

ഏതാണ്ട് മൂന്ന് മണിക്കൂറോളം വിമാനം ആകാശത്ത് ചുറ്റിക്കറങ്ങി. അപകടകരമായ തരത്തില്‍ വിമാനം കുലുങ്ങിയതായും അഞ്ചടി താഴേക്ക് പോയതായും യാത്രക്കാരിലൊരാള്‍ പറഞ്ഞതായി റിപോര്‍ടുകള്‍ വ്യക്തമാക്കി.

Keywords: London, News, Top-Headlines, Flight, Injured, Hospitalized, London-Bound British Airways Flight Suffers Severe Turbulence, Crew Member Hospitalised.

Post a Comment