കോഴിക്കോട്: (www.kasargodvartha.com) പേരാമ്പ്രയില്‍ വന്‍ തീപ്പിടിത്തം. ഒരു സൂപര്‍ മാര്‍കറ്റ് ഉള്‍പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ ആണ് തീ അണയ്ക്കാനായത്. പേരാമ്പ്ര പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
പേരാമ്പ്ര ടൗണില്‍ പഞ്ചായതിന്റെ മാലിന്യസംഭരണ കേന്ദ്രത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. തുടര്‍ന്ന് തൊട്ടടുത്തുള്ള ബാദുഷ സൂപര്‍ മാര്‍കറ്റിന്റെ രണ്ടുനില കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. പേരാമ്പ്രയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് തീ അണയ്ക്കാനായി ആദ്യമെത്തിയത്. വടകര, കുറ്റ്യാടി എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ യൂണിറ്റുകള്‍ എത്തി.
Keywords: Kozhikode, News, Kerala, Fire, Kozhikode: Two establishments caught fire.