കോഴിക്കോട്: (www.kasargodvartha.com) മയക്കുമരുന്നുമായി നിയമ വിദ്യാര്‍ത്ഥിയെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൈതപൊയിലിലെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ഥിയായ മുഹമ്മദ് നഊഫ്(19) ആണ് പിടിയിലായത്.
മയക്കുമരുന്ന് വില്‍പനക്കുള്ള ശ്രമത്തിനിടെ അടിവാരത്തുവെച്ചാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 6.67 ഗ്രാം എംഡിഎംഎയും ഇലക്ട്രോനിക് ത്രാസും ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈകും പിടികൂടി.
കഴിഞ്ഞദിവസം അര്‍ധരാത്രിയാണ് അടിവാരം പെട്രോള്‍ പമ്പിന് സമീപത്ത് വച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Keywords: Kozhikode, News, Kerala, Arrest, Arrested, Accused, Law student, Drugs, MDMA, Seized, Crime, Top-Headlines, Kozhikode: Law student arrested with MDMA.