Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | കൊട്ടാരക്കരയില്‍ റോഡരികില്‍ യുവാവിനെ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്; സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍

ഒഡീഷക്കാരനായ അവയ ബറോ ആണ് കൊല്ലപ്പെട്ടത് Kollam, Kottarakkara, Young Man, Death, Killed, Accused, Arrested

കൊല്ലം: (www.kasargodvartha.com) കൊട്ടാരക്കരയിലെ റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒഡീഷക്കാരനായ അവയ ബറോ ആണ് കൊല്ലപ്പെട്ടത്. കേസില്‍ അവയ ബറോയുടെ ബന്ധുവായ യുവാവ് അറസ്റ്റിലായി. സഹോദരി ഭര്‍ത്താവ് മനോജ് കുമാര്‍ നായകാണ് പിടിയിലായത്.

പൊലീസ് പറയുന്നത്: ചന്തമുക്കില്‍ അര്‍ബന്‍ ബാങ്കിന് സമീപത്തെ റോഡരികില്‍ അവയ ബറോയെ പ്രദേശവാസികള്‍ തലയില്‍നിന്ന് രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.  

തൃക്കണ്ണമംഗല്‍ തട്ടത്തിനു സമീപം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു അവയ ബറോ. കഴിഞ്ഞദിവസം താമസസ്ഥലത്തുവെച്ച് മനോജ് കുമാര്‍ നായകും അവയ ബറോയും മദ്യപിച്ച് വഴക്കുണ്ടായി. തുടര്‍ന്ന് ബെംഗ്‌ളൂറില്‍ പോവുകയാണെന്ന് പറഞ്ഞ് അവയ ബറോ രാത്രിയില്‍ താമസസ്ഥലത്തുനിന്ന് ഇറങ്ങി. അവയ ബറോയെ മനോജ് കുമാര്‍ പിന്തുടര്‍ന്ന് ചെന്നാണ് കൃത്യം നടത്തിയത്. 

മനോജിന് അവയ ബറോ 5000 രൂപ കൊടുക്കാനുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്. സിമന്റ് കട്ട ഉപയോഗിച്ച് തലയില്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് മനോജ് കുമാര്‍ നായക് പൊലീസിന് മൊഴി നല്‍കി. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഏറെ നാളായി കൊട്ടാരക്കര കേന്ദ്രീകരിച്ച് കരാര്‍ ജോലികള്‍ ചെയ്യുന്നയാളാണ് പ്രതിയായ മനോജ് കുമാര്‍ നായിക്. കൊട്ടാരക്കര ഡിവൈഎസ്പി ജി ഡി വിജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

News, Kerala, Kerala-News, Top-Headlines, Crime, Kollam, Kottarakkara, Young Man, Death, Killed, Accused, Arrested.


Keywords: News, Kerala, Kerala-News, Top-Headlines, Crime, Kollam, Kottarakkara, Young Man, Death, Killed, Accused, Arrested. 


Kottarakkara Young Man's Death; Accused Arrested 

Post a Comment