തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം മഴ ശക്തമാകാന്‍ സാഹചര്യമൊരുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, വടക്കന്‍ ഒഡീഷ - പശ്ചിമ ബംഗാള്‍ തീരത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഞായറാഴ്ച ന്യൂനമര്‍ദമായി മാറും. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്നും പ്രവചനമുണ്ട്.
അതേസമയം ഞായറാഴ്ച (25) നാല് ജില്ലകളില്‍ മഞ്ഞ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
Keywords: News, Kerala, Rain, Monsoon, Weather, Top-Headlines, Kerala: Expects monsoon to strengthen.