Join Whatsapp Group. Join now!
Aster MIMS 25/06/2023

P Raghavan | പി രാഘവന്‍ ദിനാചരണത്തിന് തിങ്കളാഴ്ച തുടക്കം

പീപിള്‍സ് കോളജില്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും Death Anniversary, CPM
കാസര്‍കോട്: (www.kasargodvartha.com) സിപിഎമ്മിന്റെ ജില്ലയിലെ സമുന്നത നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ പി രാഘവന്റെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണ പരിപാടികള്‍ക്ക് തിങ്കളാഴ്ച തുടക്കം. വിദ്യാഭ്യാസം, കാര്‍ഷികം, തൊഴില്‍, സഹകരണ സെമിനാറുകള്‍ ബേഡകം ഏരിയയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
          
Kerala News, Kasaragod News, Malayalam News, CPM, Politics, Political News, P Raghavan, M.V Govindan Master, Kasargod: CPM leader P Raghavan death anniversary to start on Monday.

സഹകരണ എഡ്യുകേഷനല്‍ സൊസൈറ്റിയുടെയും മുന്നാട് പീപിള്‍സ് കോളജിന്റെയും നേതൃത്വത്തില്‍ രാവിലെ 10 മണിക്ക് പീപിള്‍സ് കോളജില്‍ വിദ്യാഭ്യാസ സെമിനാര്‍ നടത്തും. 'ഉന്നത വിദ്യാഭ്യാസ മേഖല വെല്ലുവിളികളും സാധ്യതകളും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 750 പ്രതിനിധികള്‍ പങ്കെടുക്കും.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പടുപ്പില്‍ 'കാര്‍ഷിക സമ്പദ് ഘടന: വെല്ലുവിളികളും ബദല്‍ സമീപനവും' എന്ന വിഷയത്തില്‍ കാര്‍ഷിക സെമിനാര്‍ സംഘടപ്പിക്കും. പടുപ്പ് പാരഡൈസ് ഓഡിറ്റോറിയത്തില്‍ മുന്‍ സ്പീകര്‍ എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
              
Kerala News, Kasaragod News, Malayalam News, CPM, Politics, Political News, P Raghavan, M.V Govindan Master, Kasargod: CPM leader P Raghavan death anniversary to start on Monday.

29ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കുറ്റിക്കോലില്‍ 'ദേശീയ തൊഴില്‍ നിയമം: പ്രത്യഘാതവും അതിജീവനവും' വിഷയത്തില്‍ തൊഴില്‍ സെമിനാര്‍. വ്യാപാര മന്ദിരത്തില്‍ മുന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ജൂലൈ ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കുണ്ടംകുഴിയില്‍ സഹകരണ സെമിനാര്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് ഉദ്ഘാടനം ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ സി പി എം ബേഡകം ഏരിയാസെക്രടറി എം അനന്തന്‍, ജില്ലാകമിറ്റിയംഗം സി ബാലന്‍, ജയപുരം ദാമോദരന്‍, കെ പി രാമചന്ദ്രന്‍, ഇ രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.

പി രാഘവന്റെ ഒന്നാം ചരമവാര്‍ഷികമായ ജൂലൈ അഞ്ചിന് മുന്നാട്ട് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. അനുസ്മരണ സമ്മേളനം വൈകിട്ട് നാല് മണിക്ക് മുന്നാട് ഇ എം എസ് അക്ഷരഗ്രാമത്തില്‍ സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. അക്ഷരഗ്രാമത്തില്‍ സ്ഥാപിക്കുന്ന പി രാഘവന്റെ പ്രതിമ എം വി ഗോവിന്ദന്‍ അനാച്ഛാദനം ചെയ്യും.

ജൂലൈ ആറിന് രാവിലെ ഏഴുമണിക്ക് സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ചനയും മുന്നാട് ടൗണില്‍ പതാക ഉയര്‍ത്തലും. വൈകിട്ട് മൂന്നു മണിക്ക് മുന്നാട് പൊലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് ചുവപ്പു വളണ്ടിയര്‍ മാര്‍ചും പ്രകടനവും ആരംഭിക്കും. അനുസ്മണ സമ്മേളനത്തിന് ശേഷം രാത്രി ഏഴരക്ക് കണ്ണൂര്‍ നാടകസംഘത്തിന്റെ 'മഹായാനം' നാടകം.

Keywords: Kerala News, Kasaragod News, Malayalam News, CPM, Politics, Political News, P Raghavan, M.V Govindan Master, Kasargod: CPM leader P Raghavan death anniversary to start on Monday.
< !- START disable copy paste -->

Post a Comment