city-gold-ad-for-blogger

State Festival | കുടുംബശ്രീ സംസ്ഥാന കലോത്സവം: സര്‍ഗപ്പൂരത്തിന് കൊടിയിറങ്ങി; കാസർകോടിന് കിരീടം; ജേതാക്കളാകുന്നത് തുടർചയായി 4-ാം തവണ

തൃശൂർ: (www.kasargodvartha.com) മൂന്ന് ദിനങ്ങള്‍, ഒമ്പത് വേദികള്‍, 66 മത്സര ഇനങ്ങള്‍, 3000ത്തോളം കുടുംബശ്രീ വനിതകള്‍. ജൂണ്‍ രണ്ടിന് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ തുടക്കമായ ' അരങ്ങ് 2023 ഒരുമയുടെ പലമ' കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് പരിസമാപ്തി. തിങ്കളാഴ്ച പ്രധാനവേദിയായ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച സമാപന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷയായി. പട്ടികജാതി, പട്ടികവര്‍ഗ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

State Festival | കുടുംബശ്രീ സംസ്ഥാന കലോത്സവം: സര്‍ഗപ്പൂരത്തിന് കൊടിയിറങ്ങി; കാസർകോടിന് കിരീടം; ജേതാക്കളാകുന്നത് തുടർചയായി 4-ാം തവണ

172 പോയിന്റോടെ കാസര്‍കോട് ജില്ല ഓവറോള്‍ ചാംപ്യൻപട്ടം നിലനിര്‍ത്തി. 136 പോയിന്റോടെ കോഴിക്കോട് രണ്ടാമതും 131 പോയിന്റോടെ കണ്ണൂര്‍ മൂന്നാമതുമെത്തി. കലോത്സവത്തിന് ആതിഥേയത്വം വഹിച്ച തൃശൂര്‍ ജില്ല 109 പോയിന്റോടെ നാലാം സ്ഥാനം കരസ്ഥമാക്കി. തുടര്‍ചയായി നാലാം തവണയാണ് കാസർകോട് കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ഓവറോള്‍ കിരീടം നേടുന്നത്.

ജൂനിയര്‍, സീനിയര്‍, പൊതു വിഭാഗങ്ങളിലായി വികെഎന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, സംഗീത നാടക അകാഡമി, ജവഹര്‍ ബാലഭവന്‍, വൈഡബ്ല്യുസിഎ, സാഹിത്യ അകാഡമി എന്നിവിടങ്ങളില്‍ സജ്ജീകരിച്ച വേദികളിലാണ് മംഗലം കളി, മറയൂരാട്ടം, അലാമിക്കളി, എരുതുകളി, കണ്ണേറു പാട്ട്, മരം കൊട്ടുപാട്ട്, നാടൻ പാട്ട്, കൂളിപ്പാട്ട്, ചവിട്ടുനാടകം, മാർഗംകളി, നാടകം, സ്കിറ്റ്, മൈം, ശിങ്കാരിമേളം തുടങ്ങി 66 ഇനങ്ങളിലായി സംസ്ഥാന തല കലോത്സവം നടന്നത്.

കേരള സ്ത്രീ സമൂഹത്തിനിടയില്‍ ആത്മബോധത്തിന്റെ കണ്ണാടിയായാണ് കഴിഞ്ഞ 25 വര്‍ഷങ്ങളായി കുടുംബശ്രീ പ്രവര്‍ത്തിച്ചുവരുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഡോ. ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു. ഇതേ രീതിയിൽ മുന്നോട്ട് പോയാൽ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായി അരങ്ങ് മാറുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കെ രാധാകൃഷ്ണന്‍ പറഞ്ഞു. വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രിമാര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കവിത എ സ്വാഗതം പറഞ്ഞു. തൃശൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, സംഗീത നാടക അകാഡമി സെക്രടറി കരിവെള്ളൂര്‍ മുരളി, കേരള സാഹിത്യ അകാഡമി സെക്രടറി സി പി അബൂബകര്‍ എന്നിവര്‍ മുഖ്യാതിഥികളായി. കുടുംബശ്രീയ്ക്കായി സംഗീത ശില്‍പം ചിട്ടപ്പെടുത്തിയ കരിവെള്ളൂര്‍ മുരളിയെ ചടങ്ങിൽ ആദരിച്ചു.

ഉദ്ഘാടന ദിന ഘോഷയാത്രയില്‍ മികച്ച പ്രകടനത്തിന് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ ബ്ലോകുകള്‍ക്കും (പഴയന്നൂര്‍ ബ്ലോക് - ഒന്നാം സ്ഥാനം, അന്തിക്കാട് ബ്ലോക് - രണ്ടാം സ്ഥാനം, ചൊവ്വന്നൂര്‍ , വെള്ളാങ്ങല്ലുര്‍ ബ്ലോകുകള്‍ - മൂന്നാം സ്ഥാനം), തൃശൂര്‍ ജില്ലയിലെ മികച്ച സിഡിഎസായ വരവൂര്‍, രണ്ടാമതെത്തിയ നടത്തറ, മറ്റ് വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സിഡിഎസുകള്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു.

State Festival | കുടുംബശ്രീ സംസ്ഥാന കലോത്സവം: സര്‍ഗപ്പൂരത്തിന് കൊടിയിറങ്ങി; കാസർകോടിന് കിരീടം; ജേതാക്കളാകുന്നത് തുടർചയായി 4-ാം തവണ

ചടങ്ങില്‍ ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, തൃശൂര്‍ കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ പികെ ഷാജന്‍, ഒല്ലൂക്കര, പുഴയ്ക്കല്‍ ബ്ലോകുകളിലെ സിഡിഎസ് ചെയര്‍പേഴ്‌സന്മാര്‍, കുടുംബശ്രീ തൃശൂര്‍ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓര്‍ഡിനേറ്റര്‍ എസ് സി നിര്‍മ്മല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രോഗ്രാം കമിറ്റി കൺവീനറും, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസറുമായ രതീഷ് പിലിക്കോട് നന്ദി പറഞ്ഞു.

Keywords: News, Kerala, Thrissur, Kasargod, Kudumbashree Stat Arts Festival, Kasaragod Won in Kudumbashree State Arts Festival.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia