കാസര്‍കോട്: (www.kasargodvartha.com) പാണത്തൂരില്‍ വീടിന് മുകളിലേക്ക് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ടാങ്കറില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഹസൈനാര്‍ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കര്‍ ലോറി മറിഞ്ഞത്. വീട് ഭാഗികമായി തകര്‍ന്നുവെങ്കിലും പരുക്കുകളില്ലാതെ വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
പരിയാരത്തെ ഇറക്കത്തില്‍ മുസ്ലിം പള്ളിക്ക് സമീപം രാത്രി 9.40 മണിയോടെയാണ് സംഭവം. ചെമ്പേരിയില്‍ പുതുതായി തുടങ്ങിയ പെട്രോള്‍ പമ്പിലേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. അപകടങ്ങള്‍ തുടര്‍ക്കഥയായ പാണത്തൂര്‍ പരിയാരത്താണ് വീണ്ടും അപകടം നടന്നത്. മംഗ്‌ളൂറില്‍ നിന്നും ഡീസല്‍ കയറ്റി ചെമ്പേരിയിലുള്ള പുതിയ പെട്രോള്‍ പമ്പിലേക്ക് വരികയായിരുന്നു ലോറി.
Keywords: News, Kerala, Kerala-News, Accident, Injured, Tanker Lorry, House, Kasaragod, Panathur, Accident-News, Top-Headlines, Malayalam-News, Kasaragod: Tanker lorry overturned on top of house, 3 injured.