Join Whatsapp Group. Join now!
Aster MIMS 25/06/2023

Transfer | 'പാർടി പത്രത്തിൽ മുൻസിപാലിറ്റിയുടെ ലഡ്ജറിന്റെ ഫോടോ പുറത്തുവന്നതിന് പിന്നാലെ വനിതാ കൗൺസിലറെ ഭീഷണിപ്പെടുത്തി'; കാസർകോട് നഗരസഭ സെക്രടറിക്ക് മിന്നൽ സ്ഥലം മാറ്റം; പകരം ആരെയും നിയമിച്ചില്ല

നടപടി കൊച്ചി യാത്രയെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ, Kasaragod Municipality, Secretary, Transfer, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) പാർടി പത്രത്തിൽ മുൻസിപാലിറ്റിയുടെ ലഡ്ജറിന്റെ ഫോടോ പുറത്തുവന്നതിന് പിന്നാലെ വനിതാ കൗൺസിലറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിലനിൽക്കെ കാസർകോട് നഗരസഭ സെക്രടറിക്ക് മിന്നൽ സ്ഥലം മാറ്റം. സുരേഷ് കുമാറിനെയാണ് തലശേരി നഗരസഭയിലേക്ക് സ്ഥലം മാറ്റിയത്. അതേസമയം, കാസർകോട് നഗരസഭ സെക്രടറിയായി ആരെയും നിയമിച്ചിട്ടില്ല. കാസർകോട് ഫിഷ് മാർകറ്റ് - ഫോർട് റോഡ് വാർഡ് കൗൺസിലർ ഹസീന നൗശാദ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷിനും വകുപ്പ് ഡയറക്ടർക്കും പരാതി നൽകിയതിന് പിന്നാലെയാണ് മിന്നൽ സ്ഥലം മാറ്റമുണ്ടായത്.

Kasaragod, Municipality, Secretary, Transfer, Thalassery, Politics, Muslim League, Kochi, Haritha Mission, Kasaragod Municipality Secretary transferred.

 രണ്ട് മാസം മുമ്പാണ് സുരേഷ് കുമാറിനെ കാസർകോട് നഗരസഭാ സെക്രടറിയായി നിയമിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ശുചിത്വ മിഷൻ കൊച്ചി മറൈൻ ഡ്രൈവിൽ നടത്തിയ അന്താരാഷ്ട്ര ടെക്‌നോളജികൽ കോൺക്ലേവിൽ പങ്കെടുക്കാൻ സ്റ്റാൻഡിങ് കമിറ്റി ചെയർമാനും ഉദ്യോഗസ്ഥരും അടക്കം ഏഴ് പേർ പോയതിന് 25,300 ലധികം രൂപ ചിലവായതിനെ കുറിച്ച് ധനകാര്യ സ്റ്റാൻഡിങ് കമിറ്റി അംഗമായ ഹസീന ചോദ്യം ചെയ്തിരുന്നുവെന്നാണ് പറയുന്നത്.

കാസർകോട് നിന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പോയതിന് ഇനോവ ക്രിസ്റ്റ കാർ വാടകയായി 16,000 ലധികം രൂപ കണക്കിൽ കാണിച്ചുവെന്നാണ് ആരോപണം. നഗരസഭാ സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാരും അംഗങ്ങളും ഔദ്യോഗിക യാത്രയിൽ സെകൻഡ് ക്ലാസ് ട്രെയിൻ ടികറ്റ് ഉപയോഗിച്ച് യാത്ര ചെയ്യണമെന്നാണ് ചട്ടം. ഇതുപാലിക്കാതെ ഈ യാത്രയ്‌ക്കൊപ്പം മറ്റ് സ്ഥലങ്ങളിലേക്ക് കൂടി വിനോദ യാത്ര പോയതിനെയാണ് ചോദ്യം ചെയ്തതെന്നാണ് കൗൺസിലർ പറയുന്നത്. ഇവർ ധനകാര്യ സ്റ്റാൻഡിങ് കമിറ്റി യോഗത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

30,000 രൂപ വരെ യാത്രയ്ക്ക് ചിലവഴിക്കാമെന്ന് സർകാർ നിർദേശമുണ്ട്. ഇതിനിടെ ഭരണകക്ഷിയുടെ പത്രത്തിൽ യാത്ര സംബന്ധിച്ച രേഖകളുടെ ചിത്രം അടക്കം വാർത്ത വന്നിരുന്നു. ഇത് നൽകിയത് വനിതാ കൗൺസിലർ ആണെന്ന ആക്ഷേപം ഉന്നയിച്ചാണ് സെക്രടറി ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. ഇതോടെയാണ് കൗൺസിലർ മന്ത്രിക്കും വകുപ്പ് ഡയറക്ടർക്കും ഇക്കഴിഞ്ഞ വെള്ളിയാഴ്ച പരാതി നൽകിയത്.

ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച മിന്നൽ സ്ഥലം മാറ്റം ഉണ്ടായത്. സംസ്ഥാനത്ത് മറ്റ് 12 സെക്രടറിമാരെ സ്ഥലം മാറ്റുന്ന കൂട്ടത്തിലാണ് കാസർകോട് നഗരസഭ സെക്രടറിയുടെ സ്ഥലം മാറ്റവും ഉണ്ടായത്. നടപടിയുടെ ഭാഗമല്ലെന്നും 12 സെക്രടറിമാർക്കൊപ്പമാണ് കാസർകോട് നഗരസഭ സെക്രടറിയേയും സ്ഥലം മാറ്റിയതെന്ന വാദമാണ് നഗരസഭയിലെ ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നത്. അതേസമയം മറ്റ് നഗരസഭകൾ ഇതിനേക്കാൾ കൂടുതൽ തുക യാത്രക്കായി ചിലവഴിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു.

Kasaragod, Municipality, Secretary, Transfer, Thalassery, Politics, Muslim League, Kochi, Haritha Mission, Kasaragod Municipality Secretary transferred.

Keywords: Kasaragod, Municipality, Secretary, Transfer, Thalassery, Politics, Muslim League, Kochi, Haritha Mission, Kasaragod Municipality Secretary transferred.

Post a Comment