Join Whatsapp Group. Join now!
Aster MIMS 25/06/2023

Merchants | നഗരത്തിലെത്തുന്ന വാഹനങ്ങള്‍ ശരിയായ രീതിയില്‍ പാർക് ചെയ്താലും പൊലീസും എംവിഡിയും പിഴ ചുമത്തുന്നുവെന്ന് മര്‍ചന്റ്‌സ് അസോസിയേഷന്‍; അന്യായമായ നടപടികളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യം

'കച്ചവട പ്രതിസന്ധി സൃഷ്ടിക്കുന്നു' Merchant Association, Police, MVD, Malayalam News, കാസറഗോഡ് വാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) നഗരത്തിലെത്തുന്ന വാഹനങ്ങള്‍ ശരിയായ രീതിയില്‍ പാര്‍ക് ചെയ്താല്‍ പോലും പിഴ ചുമത്തുന്ന പൊലീസിന്റെയും മോടോര്‍ വെഹികിള്‍ വകുപ്പിന്റെയും നടപടി പ്രതിഷേധാർഹമാണെന്ന് കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍.

നഗരസഭ പാര്‍കിങിനായും കയറ്റിറക്കിനായും അനുവദിച്ച സ്ഥലത്ത് പോലും വാഹനങ്ങള്‍ക്ക് പാര്‍കിങും കയറ്റിറക്കും അനുവദിക്കാതെ സർകാർ നല്‍കുന്ന ടാർഗറ്റ് തികയ്ക്കുന്നതിന് വേണ്ടി അന്യായമായി പിഴ ചുമത്തി നഗരത്തിലെത്തുന്ന ഉപഭോക്താക്കളെ ദ്രോഹിക്കുകയാണ് പൊലീസും അധികാരികളും ചെയ്യുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു.
 
Kerala, News, Kasaragod, Merchants, Police, MVD, Fine, Vehicles, Kasaragod Merchant Association against Police and MVD.

ഉത്സവ സീസണ്‍ ആയിട്ടും ഇത് മൂലം പലരും നഗരത്തിലെത്താതെ മറ്റു വഴികള്‍ തേടുന്നത് മൂലം വലിയ രീതിയിലുള്ള കച്ചവട പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വ്യാപാരികളോടും ഉപഭോക്താക്കളോടുമുള്ള ഇത്തരം അന്യായമായ നടപടികളില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്നും കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
 
Kerala, News, Kasaragod, Merchants, Police, MVD, Fine, Vehicles, Kasaragod Merchant Association against Police and MVD.

Keywords: Kerala, News, Kasaragod, Merchants, Police, MVD, Fine, Vehicles, Kasaragod Merchant Association against Police and MVD.
< !- START disable copy paste -->

Post a Comment