Join Whatsapp Group. Join now!
Aster MIMS 25/06/2023

Eid | ത്യാഗസ്മരണകള്‍ പുതുക്കി നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷം

ഈദ് ഗാഹുകളില്‍ പ്രാര്‍ഥന നടന്നില്ല Kasaragod, Bakrid, Eid, Sacrifice Memories, Pilgrim

കാസര്‍കോട്: (www.kasargodvartha.com) ത്യാഗത്തിന്റെയും സഹനത്തിന്റെയും ആത്മസമര്‍പണത്തിന്റെയും സ്മരണകള്‍ പുതുക്കി നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷം. രാവിലെ പള്ളികളില്‍ ബലിപെരുന്നാള്‍ പ്രാര്‍ഥനയ്ക്ക് ശേഷം സൗഹൃദം പങ്കിട്ടാണ് വിശ്വാസികള്‍ വീട്ടിലേക്ക് മടങ്ങിയത്. മഴക്കാലമായതിനാല്‍ ഈദ് ഗാഹുകളില്‍ പ്രാര്‍ഥന നടന്നില്ല. ബുധനാഴ്ച രാത്രി മുതല്‍ പള്ളികളില്‍ പെരുന്നാളിന്റെ വരവറിയിച്ച് തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയിരുന്നു. 

പുതുവസ്ത്രങ്ങള്‍ ധരിച്ച് പെരുന്നാള്‍ നമസ്‌ക്കാരത്തില്‍ പങ്കെടുത്തശേഷമാണ് പരസ്പരം ആശംസകള്‍ കൈമാറിയത്. ഇതിനുശേഷമാണ് ഭക്ഷണമൊരുക്കലും എല്ലാവരും കൂടിയിരുന്ന് പങ്കിട്ട് കഴിക്കുകയും വിശേഷങ്ങള്‍ അറിയിക്കുകയും ചെയ്തത്. ഗൃഹസന്ദര്‍ശനങ്ങളും സൗഹൃദം പങ്കിടലുമായി ഗൃഹാന്തരീക്ഷം മുഖരിതമായി. 

വിദേശനാടുകളില്‍ ബുധനാഴ്ചയായിരുന്നു ബലിപെരുന്നാള്‍. പ്രവാചകനായ ഇബ്രാഹിം നബിയുടെ വാത്സല്യ പുത്രന്‍ ഇസ്മാഈലിനെ ദൈവ കല്പനയനുസരിച്ച് ബലി നല്‍കാന്‍ സന്നദ്ധമായതിന്റെ ത്യാഗസ്മരണകള്‍ കൂടിയാണ് ബലിപെരുന്നാള്‍. 

ദൈവത്തിന്റെ പരീക്ഷണത്തില്‍ വിജയിച്ച പ്രവാചകന്‍ ഇബ്രാഹിം നബിയെ പടച്ചതമ്പുരാന്‍ ചേര്‍ത്ത് പിടിക്കുകയും ആ അചഞ്ചലമായ വിശ്വാസത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ കൂടിയാണ് ഓരോ ബലിപെരുന്നാളിനെയും സമ്പന്നമാക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാതങ്ങള്‍ താണ്ടി, മക്കയില്‍ ഒരുമിച്ച തീര്‍ഥാടകരുടെ ഹജ്ജിന്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാള്‍ ആഘോഷം. സാത്താനെ കല്ലെറിഞ്ഞ് തുരത്തിയതിന്റെ സന്തോഷവുമായാണ് ഓരോ ഹജ്ജാജിമാരും നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിക്കുന്നത്.


News, Kerala, Kerala-News, Top-Headlines, Kasaragod-News, Kasaragod, Bakrid, Eid, Sacrifice Memories, Pilgrim, Kasaragod: Bakrid renewed sacrifice memories.


Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Kasaragod, Bakrid, Eid, Sacrifice Memories, Pilgrim, Kasaragod: Bakrid renewed sacrifice memories. 

Post a Comment